Advertisment

നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ സവിശേഷതകൾ അറിയാം

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തില്‍ ടാറ്റ ഒരു പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പിന്നില്‍ പ്രവര്‍ത്തിച്ച് വരികയാണ്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയേക്കും

author-image
ടെക് ഡസ്ക്
New Update
9ftrdfguyiu89yg

ടാറ്റ മോട്ടോര്‍സ് ജനപ്രിയ എസ്‌യുവിയായ നെക്‌സോണിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കാറിന്റെ വരവ് ടാറ്റക്ക് പുതു ഊര്‍ജ്ജമേകിയിരിക്കുകയാണ്. ടാറ്റ തങ്ങളുടെ എസ്‌യുവി നിരയാകെ ഉടച്ച് വാര്‍ക്കുകയാണ്. അതിനാല്‍ ടാറ്റയുടെ ഹാരിയര്‍ ഫെയ്സ്ലിഫ്റ്റും സഫാരി ഫെയ്സ്ലിഫ്റ്റും ഈ വര്‍ഷം അവസാനം വില്‍പ്പനയ്ക്കെത്തുമെന്നാണ് റിപ്പോര്‍ട്ട്.

Advertisment

ടാറ്റയുടെ എസ്‌യുവി ഇരട്ടകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ ഇതിനോടകം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന ഹാരിയറിന്റെയും സഫാരിയുടെയും മുഖംമിനുക്കിയ പതിപ്പുകളെ കുറിച്ച് ഇതിനകം ഞങ്ങള്‍ക്ക് മനസ്സിലായ കാര്യങ്ങള്‍ നോക്കാം.

എഞ്ചിനുകളെ സംബന്ധിച്ചിടത്തോളം രണ്ട് കാറുകളും വലിയ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട. രണ്ട് കാറുകളും തുടര്‍ന്നും 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുമായിട്ടായിരിക്കും എത്തുക. 168 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലടക്കം മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാകുന്ന സാഹചര്യത്തില്‍ ടാറ്റ ഒരു പുതിയ 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പിന്നില്‍ പ്രവര്‍ത്തിച്ച് വരികയാണ്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 7 സ്പീഡ് DCT ഗിയര്‍ബോക്‌സുമായി ഇത് ജോടിയാക്കിയേക്കും. എന്നാല്‍ പുത്തന്‍ എഞ്ചിന്‍ ഓപഷന്റെ കൂട്ടിച്ചേര്‍ക്കല്‍ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും ആയിട്ടില്ല.

tata harrier safari-facelift
Advertisment