ടാറ്റ മോട്ടോഴ്‌സ് സ്റ്റോക്കുകളിൽ ഈ മാസം കനത്ത കിഴിവുകൾ ലഭ്യമാണ്. താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ചില മോഡലുകൾക്ക് ഈ മാസം 1.25 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും. ടാറ്റ സഫാരി, ഹാരിയർ എന്നിവയുടെ 2023 സ്റ്റോക്കിന് ഏറ്റവും ഉയർന്ന കിഴിവ് ലഭിക്കുന്നു. 1.25 ലക്ഷം രൂപയോളമാണ് ഇവയ്ക്ക് വിലക്കിഴിവായി ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ.
ടാറ്റ സഫാരിയുടെ 2023 സ്റ്റോക്കുകൾക്ക് 1.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. മൂന്ന് നിരകളുള്ള എസ്‌യുവിക്ക് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ കരുത്ത് പകരുന്നു. ഇത് 170 എച്ച്പി പരമാവധി കരുത്തും 350 എൻഎം പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു. എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഘടിപ്പിച്ചിരിക്കുന്നു.
2023 ലെ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകൾക്ക് 80,000 രൂപ വരെ ആനുകൂല്യം ലഭിക്കും. ടാറ്റ ആൾട്രോസിൻ്റെ പെട്രോൾ, ഡീസൽ, സിഎൻജി വേരിയൻ്റുകൾക്ക് 65,000 രൂപ വരെ കിഴിവുകൾ ലഭ്യമാണ്. സിഎൻജി മോഡലിന് 50,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 86 എച്ച്‌പി പവറും 113 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2 ലിറ്റർ എഞ്ചിനാണ് കാറിന് കരുത്തേകുന്നത്.
സിഎൻജി മോഡൽ 77hp വാഗ്ദാനം ചെയ്യുന്നു. മോഡലിൻ്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 90 എച്ച്പിയും 200 എൻഎം ടോർക്കും നൽകുന്നു. ടാറ്റ ഹാരിയറിൻ്റെ 2023 സ്റ്റോക്കുകൾക്ക് ഈ മാസം 1.25 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. രണ്ട് നിരകളുള്ള എസ്‌യുവിക്ക് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ കരുത്ത് പകരുന്നു, ഇത് 170 എച്ച്പി പരമാവധി കരുത്തും 350 എൻഎം പീക്ക് ടോർക്കും വാഗ്ദാനം ചെയ്യുന്നു.