/sathyam/media/media_files/oq9DmC4ZEy2i4s2axvnf.jpeg)
ആഭ്യന്തര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സി​ന്റെ വിൽപ്പനയിൽ വൻവളർച്ച. 2024 ഫെബ്രുവരി മാസത്തിൽ ഹ്യുണ്ടായിയെ പിന്തള്ളി രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായി ടാറ്റാ മോട്ടോഴ്സ് മാറി. അതേസമയം 2024 ഫെബ്രുവരി മാസത്തെ ഹ്യുണ്ടായിയുടെ മൊത്തം ആഭ്യന്തര വിൽപ്പന 50201 ആയിരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടാം തവണയും ടാറ്റ മോട്ടോഴ്‌സിനോട് കൊറിയൻ വാഹന നിർമ്മാതാക്കൾക്ക് രണ്ടാം സ്ഥാനം നഷ്ടമായി.
6.8 ശതമാനം വിൽപ്പന വളർച്ചയാണ് ഹ്യൂണ്ടായ് റിപ്പോർട്ട് ചെയ്തത്. ടാറ്റ മോട്ടോഴ്‌സ് കൊറിയൻ എതിരാളികളേക്കാൾ 1100 കൂടുതൽ കാറുകൾ വിറ്റു. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ 2024 ഫെബ്രുവരിയിൽ 60,501 യൂണിറ്റ് മൊത്തം വിൽപ്പന രേഖപ്പെടുത്തി, കഴിഞ്ഞ വർഷം ഇതേ മാസത്തെ 57,851 യൂണിറ്റുകളിൽ നിന്നാണ് ഈ വളർച്ച. കമ്പനി ആഭ്യന്തര വിപണിയിൽ കഴിഞ്ഞ മാസം 50,201 യൂണിറ്റുകൾ വിറ്റു.
2023 ഫെബ്രുവരിയിൽ 47,001 യൂണിറ്റുകൾ വിറ്റു, വാർഷിക വിൽപ്പന വളർച്ച 6.8 ശതമാനം റിപ്പോർട്ട് ചെയ്‍തു. ഹ്യൂണ്ടായ് 10,300 യൂണിറ്റുകളുടെ കയറ്റുമതി വിൽപ്പനയും നേടി, 5.07% നെഗറ്റീവ് വിൽപ്പന രേഖപ്പെടുത്തി. ടാറ്റ മോട്ടോഴ്‌സ് 2024 ഫെബ്രുവരിയിലെ മൊത്തം വിൽപ്പനയിൽ 8.4 ശതമാനം വളർച്ച രേഖപ്പെടുത്തി. 2023 ഫെബ്രുവരിയിലെ 79,705 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 86,406 വാഹനങ്ങൾ വിറ്റഴിച്ചു.
ആഭ്യന്തര പാസഞ്ചർ വാഹന വിപണിയിൽ ടാറ്റ മോട്ടോഴ്‌സ് 2024 ഫെബ്രുവരിയിൽ 51,267 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തെ 42,862 യൂണിറ്റുകളിൽ നിന്ന് 20 ശതമാനം വിൽപ്പന വളർച്ച രേഖപ്പെടുത്തി. എന്നിരുന്നാലും, 2024 ജനുവരിയിൽ 55,633 വാഹനങ്ങൾ വിറ്റഴിച്ച കമ്പനിയുടെ പ്രതിമാസ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി. 2023 ഫെബ്രുവരിയിലെ 278 യൂണിറ്റുകളിൽ നിന്ന് 2024 ഫെബ്രുവരിയിൽ ബ്രാൻഡിൻ്റെ കയറ്റുമതി 81 ശതമാനം കുറഞ്ഞ് 54 യൂണിറ്റായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us