/sathyam/media/media_files/2025/06/09/5FjGVTATnnWhwzvTR32C.jpg)
കൊച്ചി : ട്രക്ക് മോഡലുകളില്‍ ഫാക്ടറി ഫിറ്റഡ് എയര്‍ കണ്ടീഷനിംഗ് സംവിധാനം അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സ്. എസ്എഫ്‌സി, എല്‍പിടി, അള്‍ട്ര, സിഗ്ന, പ്രൈമ ക്യാബിനുകളില്‍ ഈ സുപ്രധാന സംവിധാനം ലഭ്യമാകും. കൗള്‍ മോഡലുകളില്‍ ആദ്യമായാണ് ഇത്തരമൊരു ഫീച്ചര്‍ അവതരിപ്പിക്കപ്പെടുന്നത്.
പവര്‍ ഔട്ട്പുട്ട് എന്‍ഹാന്‍സ്‌മെന്റുകള്‍ തുടങ്ങിയ മൂല്യവര്‍ധത ഫീച്ചറുകളുടെ പരമ്പര തന്നെ ടാറ്റ മോട്ടോര്‍സ് അവതരിപ്പിച്ചിട്ടുണ്ട്. പ്രകടനത്തിലും ഡ്രൈവിംഗ് അനുഭവത്തിലും പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്നതിലുള്ള ടാറ്റ മോട്ടോര്‍സിന്റെ പ്രതിബദ്ധതയാണ് ഈ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിലൂടെ അടിവരയിടുന്നത്.
എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള ക്യാബിനുകളും കൗളുകളും അവതരിപ്പിച്ചതിലൂടെ ഡ്രൈവര്‍മാര്‍ക്ക് സുഖകരമായ തൊഴില്‍ സാഹചര്യം സജ്ജമാക്കിക്കൊണ്ട് അവരുടെ ജോലി ക്ഷമത ഉയര്‍ത്തുന്നതിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പാണ് നടത്തിയിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ദീര്‍ഘകാല മൂല്യം ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുകയാണ് ഞങ്ങള്‍. ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും മികച്ച എഞ്ചിനീയറിംഗ് വൈദഗ്ധ്യവും ഒരുമിച്ച് ചേര്‍ത്ത് തയ്യാറാക്കിയ ഈ നവീന സംവിധാനങ്ങളിലൂടെ ഉടമസ്ഥതാ ചിലവ് കുറയ്ക്കുവാനും ഫ്‌ളീറ്റ് ഉടമകള്‍ക്ക് ലാഭം ഉയര്‍ത്തുവാനും സാധിക്കും. - ടാറ്റ മോട്ടോര്‍സ് കൊമേഴ്ഷ്യല്‍ വെഹിക്കിള്‍സ് ട്രക്‌സ് വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ പറഞ്ഞു.