ടാറ്റ മോട്ടോഴ്സ് പുതിയ എസ്‍യുവികളുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് പുറത്തിറക്കി

പുതിയ നെക്സണ്‍ 11.45 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപണിയിലെ പുതിയ ട്രെന്‍ഡായിട്ടാണ് ഈ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

author-image
ടെക് ഡസ്ക്
New Update
khuyguh

ടാറ്റ മോട്ടോഴ്സ് പുതിയ എസ്‍യുവികളുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് പുറത്തിറക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്‍യുവിയായ നെക്സോണിന്റെ ഇലക്ട്രിക് പതിപ്പും ഇന്റേണല്‍ കമ്പഷന്‍ എന്‍ജിന്‍ പതിപ്പും ഡാര്‍ക്ക് സീരിസില്‍ ലഭ്യമാകുമെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതിനൊപ്പം തന്നെ പ്രീമിയം എസ്.യു.വികളായ പുതിയ സഫാരിയുടെയും പുതിയ ഹാരിയറിന്റെയും ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്.

Advertisment

പുതിയ നെക്സണ്‍ 11.45 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപണിയിലെ പുതിയ ട്രെന്‍ഡായിട്ടാണ് ഈ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ആഡംബരത്തിന്റെയും മികവിന്റെയും അടയാളമായും ഡാര്‍ക്ക് സീരിസിനെ അടയാളപ്പെടുത്താം. രാജ്യത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇലക്ട്രിക് വാഹനമായ നെക്സോണിന്റെ ഉപഭോക്താക്കള്‍ക്ക് പുതുമയാര്‍ന്ന ഒരു അനുഭവം പ്രദാനം ചെയ്യാന്‍ ഡാര്‍ക്ക് എഡിഷന്‍ സീരിസുകളിലൂടെ കഴിയുന്നുണ്ട്.

പുതുമയാര്‍ന്ന ഒട്ടേറെ ഫീച്ചറുകള്‍ വാഹനത്തില്‍ അവതരിപ്പിക്കുന്നുണ്ട്. ഡാര്‍ക്ക് എഡിഷന്റെ ആകര്‍ഷകത്വം കൂട്ടുന്ന ഘടകങ്ങളില്‍ പ്രധാനം രൂപഭംഗി തന്നെയാണ്. എസ്.യു.വിയുടെ ഭംഗിയ്ക്ക് മിഴിവ് കൂട്ടാന്‍ കറുപ്പിലുള്ള രൂപകല്‍പ്പനയ്ക്ക് കഴിയുന്നുണ്ട്. കറുപ്പില്‍ വാഹനത്തിന്റെ ഇന്റീരിയറിന്റെയും എക്സ്റ്റീരിയറിന്റെയുമെല്ലാം ആകര്‍ഷകത്വം കൂടുന്നു. നെക്സണിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ അത്യാധുനികമായ എസ്.യു.വികളോട് കിടപിടിക്കുന്നതാണ്.

ആഡംബരം ധ്വനിപ്പിക്കുന്ന തരത്തില്‍, ഒരു എസ്.യു.വിയ്ക്ക് തികച്ചും അനുയോജ്യമായ തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കറുപ്പില്‍ ലെതറിന്റെ കാഴ്ചാനുഭവം നല്‍കുന്ന സീറ്റുകള്‍ക്കൊപ്പം ഡാര്‍ക്ക് ബാഡ്ജിങ് ചെയ്ത ഹെഡ് റെസ്റ്റുമുണ്ട്. കാബിനില്‍ കപ്പാസിറ്റീവ് ടച്ച് എഫ്.എ.ടി.സി.പാനല്‍ സജ്ജമാക്കിയിട്ടുണ്ട്. ആമസോണ്‍ അലക്സ, ടാറ്റ വോയിസ് അസിസ്റ്റന്റ് എന്നിവ ആറു ഭാഷകളില്‍ 200 ലേറെ വോയിസ് കമാന്‍ഡുകള്‍ സാധ്യമാക്കുന്നു.

tata-motors-launches-dark-edition-of-suvs
Advertisment