Advertisment

വെഹിക്കിള്‍ ടു ലോഡ് ടെക്‌നോളജിയുമായി നെക്‌സോണ്‍ ഇവി

MR പതിപ്പില്‍ 30kWh ബാറ്ററി പായ്ക്കാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് ഒറ്റചാര്‍ജില്‍ 325 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 40.5kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച LR ഒറ്റ ചാര്‍ജില്‍ 465 കിലോമീറ്റര്‍ റേഞ്ച് നല്‍കും

author-image
ടെക് ഡസ്ക്
Sep 17, 2023 20:43 IST
iuycygh90op[

ലോകോത്തേര ബ്രാന്‍ഡായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ അടക്കമുള്ള കമ്പനികള്‍ സ്വന്തമായുള്ള ടാറ്റയാണ് നിലവില്‍ ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വിപണി അടക്കി ഭരിക്കുന്നത്. 2020-ല്‍ നെക്‌സോണ്‍ ഇവിയിലൂടെയാണ് ടാറ്റ വൈദ്യുത വാഹന രംഗത്തേക്കുള്ള പാത വെട്ടിത്തെളിച്ചത്.

Advertisment

8.10 ലക്ഷം രൂപയില്‍ നിന്നാണ് നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം 14.74 ലക്ഷം രൂപ മുതല്‍ 19.94 ലക്ഷം രൂപ വരെയാണ് നെക്‌സോണ്‍ ഇവി ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ആറ് വ്യത്യസ്ത വകഭേദങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിപുലമായ ലൈനപ്പാണ് പുതുതായി അവതരിപ്പിച്ച നെക്സോണ്‍ ഇവിക്കുള്ളത്.

മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് ടാറ്റ നെക്‌സോണ്‍ ഇവി ഫെയ്‌സലിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. MR പതിപ്പില്‍ 30kWh ബാറ്ററി പായ്ക്കാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇത് ഒറ്റചാര്‍ജില്‍ 325 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 40.5kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച LR ഒറ്റ ചാര്‍ജില്‍ 465 കിലോമീറ്റര്‍ റേഞ്ച് നല്‍കും.

ടോര്‍ക്ക് 250 Nm-ല്‍ നിന്ന് 215 Nm ആയി കുറഞ്ഞിട്ടുണ്ടെങ്കിലും ഉയര്‍ന്ന വേഗത 130 കിലോമീറ്ററില്‍ നിന്ന് 150 കിലോമീറ്ററിലേക്ക് ഉയര്‍ന്നിട്ടുണ്ട്. എസ്‌യുവി ഇപ്പോള്‍ വെറും 8.9 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുന്നു. ഇവിയുടെ ഡെലിവറികള്‍ ഉടന്‍ ആരംഭിക്കും, ബുക്കിംഗുകള്‍ ടാറ്റയുടെ ഡീലര്‍ ഔട്ട്ലെറ്റുകളിലോ ഓണ്‍ലൈനിലോ ചെയ്യാവുന്നതാണ്.

#tata-nexon-ev #v2v-charging
Advertisment