ടാറ്റ മോട്ടോഴ്‌സ് രണ്ട് പുതിയ ടർബോചാർജ്ഡ് ഗ്യാസോലിൻ ഡയറക്‌ട് ഇഞ്ചക്ഷൻ എഞ്ചിനുകള്‍ അവതരിപ്പിച്ചിരുന്നു. 1.2L പെട്രോൾ എഞ്ചിൻ 2024-ൽ വരാനിരിക്കുന്ന കര്‍വ്വ് കൂപ്പെ എസ്‌യുവിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. അതേസമയം 1.5L മോട്ടോർ സിയറ, സഫാരി, ഹാരിയർ എസ്‌യുവികൾക്ക് കരുത്ത് പകരും.
രണ്ട് എഞ്ചിനുകളും കർശനമായ BS6 2.0 എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നു. കൂടാതെ 20 ശതമാനം പെട്രോൾ-എഥനോൾ ഇന്ധന മിശ്രിതത്തിൽ സുഗമമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ സഫാരി പെട്രോൾ, ഹാരിയർ പെട്രോൾ വേരിയന്റുകൾ അടുത്ത വർഷം നിരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ ഓഫറുകൾ മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ ക്യാം ഫേസിംഗ്, വേരിയബിൾ ഓയിൽ പമ്പ്, സിലിണ്ടർ ഹെഡിനുള്ളിലെ ഒരു സംയോജിത എക്‌സ്‌ഹോസ്റ്റ് മാനിഫോൾഡ് തുടങ്ങിയ സവിശേഷതകളാൽ അവയുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നു.
വാട്ടർ-കൂൾഡ് വേരിയബിൾ ടർബോചാർജർ ഉപയോഗിച്ച്, ടാറ്റയുടെ TGDi എഞ്ചിനുകൾ താഴ്ന്ന റെവ് ശ്രേണികളിൽ മികച്ച ടോർക്ക് നൽകുന്നതിന് പേരുകേട്ടതാണ്, അതിന്റെ ഫലമായി മെച്ചപ്പെട്ട ആക്സിലറേഷൻ ലഭിക്കുന്നു. കൂടാതെ, പുതിയ ഗ്യാസോലിൻ എഞ്ചിനുകൾ അവയുടെ നൂതന വാൽവ് ട്രെയിനുകളും ടൈമിംഗ് ചെയിനുകളും കാരണം ഉടമസ്ഥാവകാശത്തിന്റെ കുറഞ്ഞ ചിലവ് വാഗ്ദാനം ചെയ്യുന്നു.