Advertisment

ഇരുചക്ര വാഹനങ്ങളുടെ മൈലേജ് വർധിപ്പിക്കുന്നതിനുള്ള എളുപ്പവഴികൾ അറിയാം

മിക്ക ട്രാഫിക് സിഗ്നലുകളും ഒരു മിനിറ്റിലധികം നീണ്ടുനിൽക്കും. മുപ്പത് സെക്കൻഡിൽ കൂടുതൽ നിങ്ങളുടെ വാഹനം നിശ്ചലമാകുമെന്ന് ഉറപ്പാണെങ്കില്‍ എഞ്ചിൻ കിൽ സ്വിച്ച് ഉപയോഗിച്ച് എഞ്ചിൻ ഓഫ് ചെയ്യുക. ഇത് ഇന്ധനവും എഞ്ചിൻ ആരോഗ്യവും സംരക്ഷിക്കുന്നു.

author-image
ടെക് ഡസ്ക്
New Update
tthtr

വർദ്ധിച്ചുവരുന്ന നഗര ഗതാഗതവും ഇന്ധന വിലയും കാരണം ഒരു ബൈക്കിന്റെ മൈലേജ് നിലനിർത്താൻ ബുദ്ധിമുട്ടാണ്. തങ്ങൾക്ക് മികച്ച ബ്രാൻഡഡ് ബൈക്കുകൾ സ്വന്തമായുണ്ടെങ്കിലും അവയ്‌ക്കായി ദിവസേന അമിത തുക ചെലവഴിക്കുന്നതായി പല ബൈക്ക് ഉടമകളും പരാതിപ്പെടുന്നു. ഇതാ ഇരുചക്ര വാഹനങ്ങളുടെ മൈലേജ് വർധിപ്പിക്കാൻ സഹായിക്കുന്ന ചില വഴികൾ അറിയാം.

Advertisment

ടയറിലെ വായു മർദ്ദം ശരിയായിരിക്കണം. വായു കുറവായതിനാൽ എഞ്ചിനിൽ മർദ്ദം ഉണ്ടാകുന്നു. ഇത് മൈലേജ് കുറയ്ക്കുന്നു. ഇതുകൂടാതെ, അമിതമായി തേഞ്ഞ ടയറുകളും എഞ്ചിനുമേൽ സമ്മർദ്ദം ചെലുത്തുന്നു. മുൻ ടയറിലെ വായു 22 പിഎസ്ഐ മുതൽ 29 പിഎസ്ഐ വരെയും പിന്നിലെ ടയറിൽ 30 പിഎസ്ഐ മുതൽ 35 പിഎസ്ഐ വരെയുമാണ് എന്നാണ് കണക്കുകള്‍. ഇരുചക്ര വാഹനങ്ങൾ കൃത്യസമയത്ത് സർവീസ് നടത്തണം. എയർ ഫിൽട്ടർ, എഞ്ചിൻ ഓയിൽ, സ്‍പാർക്ക് പ്ലഗുകൾ എന്നിവ പരിശോധിക്കുക.

എഞ്ചിൻ ഓയിൽ വളരെ പഴയതോ വൃത്തിഹീനമോ ആകുമ്പോൾ, അത് എഞ്ചിൻ ഭാഗങ്ങളെ നശിപ്പിക്കാൻ തുടങ്ങുന്നു. ഇത് മൈലേജിനെ ബാധിക്കുന്നു. നിങ്ങളുടെ ഇരുചക്ര വാഹനം വൃത്തിയായി സൂക്ഷിക്കുക. അതിന്‍റെ ചെയിൻ, എഞ്ചിൻ, മറ്റ് ഭാഗങ്ങൾ എന്നിവയിൽ ഓയില്‍ നിറയ്ക്കുക. ഡിസ്‍ക് ബ്രേക്കിന്റെ ലൂബ്രിക്കന്‍റ് കുറയ്ക്കാൻ അനുവദിക്കരുത്. എഞ്ചിനിൽ ഘർഷണം നിലനിർത്തണം. അല്ലെങ്കില്‍ എഞ്ചിൻ കൂടുതൽ പെട്രോൾ ഉപയോഗിക്കും. എഞ്ചിൻ ഓയിൽ പതിവായി മാറ്റണം.

നിശ്ചിത വേഗത അനുസരിച്ച് ബൈക്ക് ഓടിക്കുക. ഉയർന്ന വേഗതയിൽ ഇടയ്ക്കിടെയുള്ള ബ്രേക്കിംഗ്, ഉയർന്ന വേഗതയിൽ ഇടയ്ക്കിടെയുള്ള ഗിയർ മാറ്റങ്ങൾ എന്നിവ ബൈക്കിൽ അധിക സമ്മർദ്ദം സൃഷ്‍ടിക്കുന്നു. ഇത് മൈലേജിനെ നേരിട്ട് ബാധിക്കുന്നു. ക്ലച്ച് അമർത്തി ബൈക്ക് ഓടിക്കാൻ പാടില്ല. മിക്ക ട്രാഫിക് സിഗ്നലുകളും ഒരു മിനിറ്റിലധികം നീണ്ടുനിൽക്കും. മുപ്പത് സെക്കൻഡിൽ കൂടുതൽ നിങ്ങളുടെ വാഹനം നിശ്ചലമാകുമെന്ന് ഉറപ്പാണെങ്കില്‍ എഞ്ചിൻ കിൽ സ്വിച്ച് ഉപയോഗിച്ച് എഞ്ചിൻ ഓഫ് ചെയ്യുക. ഇത് ഇന്ധനവും എഞ്ചിൻ ആരോഗ്യവും സംരക്ഷിക്കുന്നു.

tips-to-increase-two-wheeler-mileage
Advertisment