ഏറ്റവും മികച്ച വിൽപ്പനക്കാരനായി ടൊയോട്ട ഇന്നോവ ഹൈക്രോസ്

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വേരിയൻ്റിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്. അത് പരമാവധി 186 ബിഎച്ച്പി കരുത്തും 206 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്. കാറിൻ്റെ നോൺ-ഹൈബ്രിഡ് പതിപ്പിലും ഇതേ എഞ്ചിൻ ഉണ്ട്.

author-image
ടെക് ഡസ്ക്
New Update
tydgdrg

2024 മാർച്ചിലും കാർ വിൽപ്പനയിൽ ടൊയോട്ട കാറുകൾ ആധിപത്യം പുലർത്തി. ടൊയോട്ട ഇന്നോവ ഹൈക്രോസ് വീണ്ടും കമ്പനിയുടെ ഏറ്റവും മികച്ച വിൽപ്പനക്കാരനായി. ഈ കാലയളവിൽ ടൊയോട്ട ഇന്നോവ ഹൈക്രോസ് മൊത്തം 6,224 യൂണിറ്റ് കാറുകൾ വിറ്റു. അതേസമയം ടൊയോട്ട ഇന്നോവ ഹൈക്രോസ് കയറ്റുമതിയുടെ കാര്യത്തിൽ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകൾ.

Advertisment

ടൊയോട്ട ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് വേരിയൻ്റിന് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ഉണ്ട്. അത് പരമാവധി 186 ബിഎച്ച്പി കരുത്തും 206 എൻഎം പീക്ക് ടോർക്കും സൃഷ്‍ടിക്കാൻ പ്രാപ്‍തമാണ്. കാറിൻ്റെ നോൺ-ഹൈബ്രിഡ് പതിപ്പിലും ഇതേ എഞ്ചിൻ ഉണ്ട്, അത് പരമാവധി 174 ബിഎച്ച്പി കരുത്തും 205 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കും.

ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഫുൾ ടാങ്ക് ഇന്ധനവുമായി 1000 കിലോമീറ്റർ ഓടാനാകും എന്നാണ് കമ്പനി പറയുന്നത്. 10.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10 ഇഞ്ച് റിയർ പാസഞ്ചർ ഡിസ്പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, വെൻ്റിലേറ്റഡ് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി എന്നിവയുണ്ട്. 

ക്യാമറ, വയർലെസ് ഫോൺ ചാർജിംഗ് എന്നിവയും കണക്റ്റഡ് കാർ സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്. ടൊയോട്ട ഇന്നോവ ഹൈക്രോസിൻ്റെ നോൺ-ഹൈബ്രിഡ് വേരിയൻ്റ് ലിറ്ററിന് 21.1 കിലോമീറ്റർ മൈലേജ് നൽകുമെന്ന് അവകാശപ്പെടുന്നു. സുരക്ഷയ്ക്കായി ആറ് എയർബാഗുകളും എഡിഎഎസ് സാങ്കേതികവിദ്യയും കാറിന് നൽകിയിട്ടുണ്ട്.

toyota-innova-hycross
Advertisment