/sathyam/media/media_files/selyntkWkrGQXkXP0eYc.jpeg)
ടൊയോട്ട മോട്ടോർ കോർപറേഷന്റെ ഇന്ത്യയിലെ ആദ്യ മോഡലായിരുന്നു ടൊയോട്ട ക്വാളിസ്. 1997 ൽ കിർലോസ്‌കർ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൊയോട്ട മോട്ടോർ കോർപ്പറേഷൻ ഇന്ത്യയിൽ പ്രവേശിച്ചത് . ടൊയോട്ട മോട്ടോർ കോർപ്പറേഷൻ അഥവാ ടിഎംസിയുടെ 89 ശതമാനം ഓഹരിയും കിർലോസ്കർ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള 11 ശതമാനം ഓഹരികളും ചേർന്നതാണ് ടൊയോട്ട കിർലോസ്‍കർ മോട്ടഴ്സ് അഥവാ ടികെഎം.
ബെംഗളുരുവിനടുത്തുള്ള കർണാടകയിലെ ബിദാദിയിലാണ് ടികെഎമ്മിന്‍റെ ആസ്ഥാനം. ക്വാളിസായിരുന്നു ഇന്ത്യൻ വിപണിയിൽ ടികെഎമ്മിന്‍റെ ആദ്യവാഹനം. 2000 ജനുവരിയിലായിരുന്നു ക്വാളിസിന്‍റെ അവതരണം. എന്നാൽ ഇന്ത്യയിൽ ക്വാളിസ് എന്ന പേരിൽ മൾട്ടി യൂട്ടിലിറ്റി വിഭാഗത്തിലേക്ക് എത്തുന്നതിനും കാൽനൂറ്റാണ്ടുകൾക്കും മുമ്പേ മറ്റൊരു പേരിൽ വിദേശ വിപണികളിൽ ടൊയോട്ട ഈ വാഹനം വിറ്റിരുന്നു.
1975-ൻ്റെ മധ്യത്തിൽ ജക്കാർത്തയിൽ ഇതിന്‍റെ പേരിടാത്ത പ്രോട്ടോടൈപ്പ് മോഡൽ പ്രദർശിപ്പിച്ചു. ശേഷം 1977 ജൂണിൽ ഇന്തോനേഷ്യയിൽ കിജാങ് എന്ന പേരിൽ ഇത് അവതരിപ്പിച്ചു . ടൊയോട്ട കിജാങ്ങിന്‍റെ ആദ്യത്തെ രണ്ട് തലമുറകൾ ഫാക്ടറിയിൽ നിന്ന് പിക്കപ്പ് ട്രക്കുകളായി നിർമ്മിക്കപ്പെട്ടു. മൂന്നാം തലമുറ മോഡലിന് ശേഷം ആഫ്രിക്ക, തായ്‌വാൻ തുടങ്ങിയ കൂടുതൽ വിപണികളിലേക്ക് ഇതിന്‍റെ വിൽപ്പന വ്യാപിപ്പിച്ചു.
വളരെപ്പെട്ടെന്ന് നിരത്തുകള്‍ കീഴടക്കി ക്വാളിസ് കുതിച്ചുപാഞ്ഞു. ടൊയോട്ട കിജാങ്ങ് മൂന്നാം തലമുറയുടെ ആഗോള മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ക്വാളിസ്. എന്നാൽ ഫ്രണ്ട് ആൻഡ് റിയർ സ്റ്റൈലിംഗ്, നാലാം തലമുറ കിജാങ്ങിൽ നിന്നുള്ള സ്വിച്ച് ഗിയർ, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, റിയർ എയർ കണ്ടീഷനിംഗ് ബ്ലോവർ യൂണിറ്റ് എന്നിവ ഉപയോഗിച്ച് പുതുക്കിയ ഇൻ്റീരിയർ പരിഷ്കരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us