മാരുതി സുസുക്കി ടൊയോട്ട റൂമിയോൺ അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യൻ വിപണിയിൽ ടൊയോട്ട റൂമിയോണിന്റെ ആവശ്യം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അതിനാൽ അതിന്റെ കാത്തിരിപ്പ് കാലയളവിൽ വൻ വർധനവാണ് ദൃശ്യമാകുന്നത്.
ഇന്ത്യയിൽ റൂമിയോൺ വില 10.29 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. അഞ്ച് നിറങ്ങളിലും മൂന്ന് വേരിയന്റുകളിലുമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ടൊയോട്ട കിർലോസ്‌കർ മോട്ടോർ 2023 നവംബറിലെ എല്ലാ മോഡലുകൾക്കുമായി പുതുക്കിയ കാത്തിരിപ്പ് കാലയളവ് വെളിപ്പെടുത്തി.
ടൊയോട്ട റൂമിയോണിന്റെ സിഎൻജി വേരിയന്റിനായുള്ള കാത്തിരിപ്പ് കാലയളവ് 78 ആഴ്‌ചയായി വർദ്ധിച്ചിരിക്കുന്നു. ഇത് 2023 ഒക്‌ടോബറിലെ 16 ആഴ്‌ച സമയപരിധിയിൽ നിന്ന് വലിയ വർധനയാണ്. റൂമിയോണിന്‍റെ പെട്രോളിൽ പ്രവർത്തിക്കുന്ന വകഭേദങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബുക്കിംഗ് തീയതി മുതൽ 26 ആഴ്ച വരെ കാത്തിരിക്കേണ്ടി വരും.
എസ്, ജി, വി എന്നീ മൂന്ന് വേരിയന്റുകളിൽ ഈ മോഡൽ ലഭ്യമാണ്. റസ്റ്റിക് ബ്രൗൺ, ഐക്കണിക് ഗ്രേ, സ്പങ്കി ബ്ലൂ, കഫേ വൈറ്റ്, എന്റൈസിംഗ് സിൽവർ എന്നിവയാണ് എർട്ടിഗ അടിസ്ഥാനമാക്കിയുള്ള എംപിവിയിലെ കളർ ഓപ്ഷനുകൾ. ലിറ്ററിന് 20.51 കിലോമീറ്റർ മൈലേജ് നൽകാൻ ഈ എംപിവിയുടെ പെട്രോൾ എംടിക്ക് കഴിയും.