/sathyam/media/media_files/2025/10/17/tvs-apache-2025-10-17-19-19-50.jpg)
അഡ്വഞ്ചർ ടൂർ അപ്പാച്ചെ ആര്‍ ടി എക്സ് 300 എ ഡി വി ഇന്ത്യയിൽ ലോഞ്ച് ചെയ്ത് ടിവിഎസ് മോട്ടോഴ്സ്. ടിവിഎസ് മോട്ടോഴ്സ് കമ്പനി ഇന്ത്യയിൽ ആദ്യമായാണ് അഡ്വഞ്ചർ ടൂർർ അപ്പാച്ചെ RTX 300 ADV അവതരിപ്പിച്ചത്. പുതിയ പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെട്ട ഈ 299സി സി അഡ്വഞ്ചർ ബൈക്ക്, KTM 250 അഡ്വഞ്ചറിനും റോയൽ എൻഫീൽഡ് സ്‌ക്രാം 440നെയും കടത്തിവെട്ടാനാണ് ലക്ഷ്യമിടുന്നത്.
അപ്പാച്ചെ RTX 300 ADV 299cc ലിക്വിഡ് കൂള്ഡ് സിംഗിൾ-സിലിണ്ടർ RT-XD4 എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 9,000 ആര്‍പിഎമ്മില്‍ 35.5 ഹോഴ്സ് പവര്‍ ഉൽപ്പാദിപ്പിക്കുകയും, 7,000 ആര്‍പിഎമ്മില്‍ 28.5 എൻഎം ടോർക്ക് നൽകുകയും ചെയ്യുന്നു. എഞ്ചിൻ, സിക്സ്-സ്പീഡ് മാനുവൽ ഗിയർബോക്സുയുമായാണ് ചേര്‍ന്നിരിക്കുന്നത്. ബൈ-ഡൈറക്ഷണൽ ക്വിക്-ഷിഫ്റ്റർ, കൂടാതെ അസിസ്റ്റ് & സ്ലിപ്പർ ക്ലച്ച് എന്നിവയുണ്ട്. അഞ്ച് വ്യത്യസ്ത നിറങ്ങളിലാണ് ബൈക്ക് ലഭിക്കുന്നത്.
ബേസിക് വേരിയൻ്റിൻ്റെ വില 1.99 ലക്ഷം (എക്സി-ഷോറൂം) രൂപയാണ്
ടോപ്പ് വേരിയൻ്റ്: 2.14 ലക്ഷം രൂപ
ബിൽറ്റ്-ടു-ഓർഡർ (BTO) വേരിയൻ്റ്: 2.29 ലക്ഷം രൂപ