വരാനിരിക്കുന്ന 7 സീറ്റർ ഫാമിലി കാറുകളുടെ വിശദാംശങ്ങൾ നോക്കാം

പരിഷ്‌കരിച്ച മോഡലിൽ അൽപ്പം മെച്ചപ്പെടുത്തിയ സ്റ്റൈലിംഗും ഇൻ്റീരിയറും ഉണ്ടായിരിക്കും. ക്രെറ്റയിൽ നിന്നും പ്രചോദിതമായ ഗ്രില്ലിനൊപ്പം സ്പ്ലിറ്റ് പാറ്റേണുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഫീച്ചർ ചെയ്യും. അതിൻ്റെ ഫ്രണ്ട് ഫാസിയയിൽ മിക്ക മാറ്റങ്ങളും വരുത്തും.

author-image
ടെക് ഡസ്ക്
New Update
trutytry

ജീപ്പ് മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കും. എസ്‌യുവിയിൽ സൂക്ഷ്മമായ സൗന്ദര്യവർദ്ധക മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഫ്രണ്ട് ഗ്രില്ലും ഫ്രണ്ട് ബമ്പറും ചെറുതായി പരിഷ്‍കരിക്കാം. ഫോഗ് ലാമ്പിന് ചുറ്റും പുതിയ സിൽവർ ആക്‌സൻ്റുകൾ ഉണ്ടാകും. പുതിയ എഡിഎഎസ് റഡാർ മൊഡ്യൂൾ സെൻട്രൽ എയർ ഇൻടേക്കിനുള്ളിൽ ഘടിപ്പിക്കും.

Advertisment

9-സ്പീക്കർ ആൽപൈൻ ട്യൂൺ ചെയ്ത ഓഡിയോ സിസ്റ്റം, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്, പനോരമിക് സൺറൂഫ്, 10.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങി മുൻഗാമികളിൽ നിന്നുള്ള എല്ലാ സവിശേഷതകളും മെറിഡിയൻ ഫെയ്‌സ്‌ലിഫ്റ്റിലും തുടരും.

നിലവിലുള്ള എഞ്ചിൻ സജ്ജീകരണം നിലനിർത്തിക്കൊണ്ട് പരിഷ്‌കരിച്ച മോഡലിൽ അൽപ്പം മെച്ചപ്പെടുത്തിയ സ്റ്റൈലിംഗും ഇൻ്റീരിയറും ഉണ്ടായിരിക്കും. ക്രെറ്റയിൽ നിന്നും പ്രചോദിതമായ ഗ്രില്ലിനൊപ്പം സ്പ്ലിറ്റ് പാറ്റേണുള്ള പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ഫീച്ചർ ചെയ്യും. അതിൻ്റെ ഫ്രണ്ട് ഫാസിയയിൽ മിക്ക മാറ്റങ്ങളും വരുത്തും.

ഇൻ്റീരിയർ ലേഔട്ടിൽ മാറ്റങ്ങളൊന്നും വരുത്തില്ല, അതായത് ആറ്, ഏഴ് സീറ്റ് കോൺഫിഗറേഷനുകളിൽ ഇത് തുടർന്നും വരും. ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പ്രീമിയം 7 സീറ്റർ ഫാമിലി കാറായ ടൊയോട്ട ഫോർച്യൂണർ ഒരു തലമുറ മാറ്റത്തിന് തയ്യാറാണ്. എസ്‌യുവിയുടെ പുതിയ മോഡൽ 2024 അവസാനത്തോടെ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിൻ്റെ വിപണി ലോഞ്ച് 2025 ൻ്റെ തുടക്കത്തിൽ നടക്കാൻ സാധ്യതയുണ്ട്.

upcoming-7 seater-cars
Advertisment