Advertisment

ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനിരിക്കുന്ന കൂപ്പെ എസ്‌യുവി മോഡലുകൾ നോക്കാം

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇടത്തരം കൂപ്പെ എസ്‌യുവിയായ ടാറ്റ കർവ്വ് പുറത്തിറക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നു. തുടക്കത്തിൽ, ഈ മോഡൽ ഒരു ഇലക്ട്രിക് വാഹനമായി ലഭ്യമാകും, ഇത് ഉത്സവ സീസണിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

author-image
ടെക് ഡസ്ക്
New Update
hgtr76ty8

കൂപ്പെ എസ്‌യുവി സെഗ്‌മെൻ്റ് മുമ്പ് ഇന്ത്യയിലെ ആഡംബര കാറുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ, രാജ്യത്തെ പല വാഹന നിർമ്മാതാക്കളും വരാനിരിക്കുന്ന കൂപ്പെ എസ്‌യുവി മോഡലുകളുടെ പണിപ്പുരയിലാണ്. അത് ബഹുജന വിപണിയെ തൃപ്‍തിപ്പെടുത്തുന്ന മോഡലുകളാണെന്നാണ് റിപ്പോര്‍ട്ടുകൾ.

Advertisment

വാഹനപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇടത്തരം കൂപ്പെ എസ്‌യുവിയായ ടാറ്റ കർവ്വ് പുറത്തിറക്കാൻ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നു. തുടക്കത്തിൽ, ഈ മോഡൽ ഒരു ഇലക്ട്രിക് വാഹനമായി ലഭ്യമാകും, ഇത് ഉത്സവ സീസണിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനെത്തുടർന്ന്, പെട്രോൾ, ഡീസൽ വേരിയൻ്റുകൾ ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സിട്രോൺ ബസാൾട്ട് എസ്‌യുവി ഈ വർഷം രണ്ടാം പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കും. അതിൻ്റെ പവർട്രെയിനിനെക്കുറിച്ചുള്ള പ്രത്യേക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, C3 എയർക്രോസ് എസ്‌യുവിയിൽ കാണുന്ന അതേ 1.2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ സിട്രോൺ ബസാൾട്ടിൽ സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബിഇ സീരീസിന് കീഴിലുള്ള ആദ്യത്തെ ഇലക്ട്രിക് വാഹനമായ ബിഇ.05 പുറത്തിറക്കാൻ മഹീന്ദ്ര പദ്ധതിയിടുന്നു. 2025 ഒക്ടോബറിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന BE.05 ഇൻഗ്ലോ പ്ലാറ്റ്‌ഫോമിലും നിർമ്മിക്കപ്പെടും. ഈ പ്ലാറ്റ്‌ഫോം 60 kWh മുതൽ 80 kWh വരെയുള്ള ബാറ്ററി പായ്ക്കുകൾ ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതും ബ്ലേഡ്, പ്രിസ്‍മാറ്റിക് ബാറ്ററി തരങ്ങളുമായി പൊരുത്തപ്പെടുന്നതുമാണ്.

upcoming-affordable-coupe-suvs
Advertisment