ടൊയോട്ട ഇന്ത്യ അർബൻ ക്രൂയിസർ ടെയ്‌സർ എസ്‌യുവി അവതരിപ്പിച്ചു

ടൊയോട്ട ഇന്ത്യ പുതിയ മൂന്ന്-വരി എസ്‌യുവി അവതരിപ്പിക്കും. ഇത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ റീബാഡ്‍ജ് പതിപ്പായിരിക്കും. നിർമ്മാണ, വിതരണ ചുമതലകൾ മാരുതി സുസുക്കി വഹിക്കും. ഇത് ടാറ്റ സഫാരി, മഹീന്ദ്ര XUV700, ഹ്യുണ്ടായ് അൽകാസർ എന്നിവയ്ക്ക് എതിരാളിയാകും.

author-image
ടെക് ഡസ്ക്
New Update
uyt6rtyuhuhu

ടൊയോട്ട ഇന്ത്യ അടുത്തിടെ അർബൻ ക്രൂയിസർ ടെയ്‌സർ എസ്‌യുവി രാജ്യത്ത് അവതരിപ്പിച്ചു. ഇപ്പോൾ, ജാപ്പനീസ് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ മൂന്ന് എസ്‌യുവികൾ കൂടി പദ്ധതിയിട്ടിട്ടുണ്ടെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകൾ. അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോർച്യൂണർ, ലാൻഡ് ക്രൂയിസർ 300 എന്നിവയുടെ രൂപത്തിൽ ബ്രാൻഡിന് ഇതിനകം തന്നെ ഇന്ത്യയിലെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിൽ ഒന്നിലധികം എസ്‌യുവി മോഡലുകൾ ഉണ്ട്.

Advertisment

ടൊയോട്ട ഇന്ത്യ 2025-ഓടെ ഇന്ത്യൻ വിപണിയിൽ ഹൈറൈഡറിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മൂന്ന്-വരി എസ്‌യുവി അവതരിപ്പിക്കും. ഇത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുടെ റീബാഡ്‍ജ് പതിപ്പായിരിക്കും. അതിനാൽ നിർമ്മാണ, വിതരണ ചുമതലകൾ മാരുതി സുസുക്കി വഹിക്കും. ഇത് ടാറ്റ സഫാരി, മഹീന്ദ്ര XUV700, ഹ്യുണ്ടായ് അൽകാസർ എന്നിവയ്ക്ക് എതിരാളിയാകും. ഹൈറൈഡറിൻ്റെ അതേ വീൽബേസ് ഇതിനുണ്ടാകും.

മാരുതി സുസുക്കി തങ്ങളുടെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് കാർ eVX എസ്‍യുവു രൂപത്തിൽ ഇന്ത്യയിൽ അവതരിപ്പിക്കും . ഫെബ്രുവരിയിൽ നടക്കുന്ന 2025 ഭാരത് മൊബിലിറ്റി ഷോയിൽ ഇത് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  അതേസമയം ടൊയോട്ട ബ്രാൻഡിംഗുള്ള റീ-ബാഡ്‍ജ് ചെയ്‍ത പതിപ്പ് കുറഞ്ഞത് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറക്കും.

കൊറോള ക്രോസ് അധിഷ്ഠിത എസ്‌യുവിയാണ് ടൊയോട്ട ഇന്ത്യയ്ക്കായി ഒരുക്കുന്നത് . 2025-ൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഇത് ബ്രാൻഡിൻ്റെ മൂന്നാമത്തെ ഫാക്ടറിയിൽ ഉൽപ്പാദനത്തിലേക്ക് പ്രവേശിക്കും.  ഇന്നോവ ഹൈക്രോസിനൊപ്പം ഇതിനകം കണ്ടിട്ടുള്ള ടിഎൻജിഎ-സി പ്ലാറ്റ്‌ഫോമിന് അടിവരയിടുന്നതാണ് പുതിയ എസ്‌യുവി. ടൊയോട്ട കൊറോള ക്രോസ് അധിഷ്ഠിത എസ്‌യുവി ഹൈറൈഡർ 7-സീറ്ററിനും ഫോർച്യൂണറിനും ഇടയിലായിരിക്കും.

upcoming-suvs-from-toyota-india
Advertisment