Advertisment

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ S60 ഇലക്ട്രിക് സ്‌കൂട്ടർ

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ S60 ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും എന്നതിനാല്‍ സിറ്റി റൈഡിനും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താം

author-image
ടെക് ഡസ്ക്
Sep 17, 2023 20:16 IST
0ufdrtfg78i0-p

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ വേഗ് ഓട്ടോമൊബൈല്‍സ് വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S60 പുറത്തിറക്കി. 1.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ വേഗ് ഓട്ടോമൊബൈല്‍സിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഇപ്പോള്‍ രാജ്യത്ത് ലഭ്യമാണ്.

Advertisment

മാറ്റ് ബ്ലാക്ക്, ലൈറ്റ് ഗ്രേ, വൈറ്റ്, ലൈറ്റ് ഗ്രീന്‍ എന്നിവയുള്‍പ്പെടെ നിരവധി സ്‌റ്റൈലിഷ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഇന്ത്യന്‍ റൈഡര്‍മാരെ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന S60 ലൈറ്റ്‌വെയിറ്റ് ഡിസൈനിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിന്റെ ഫലമായി തിരക്കേറിയ ട്രാഫിക്കിലൂടെ സഞ്ചരിക്കുന്നത് എളുപ്പമാക്കുന്നു.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ S60 ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും എന്നതിനാല്‍ തന്നെ സിറ്റി റൈഡിനും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. ഇന്ത്യന്‍ റൈഡര്‍മാരുടെ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റുക എന്നതാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്.

ഈ ബാറ്ററി യൂണിറ്റ് ഷോക്ക് പ്രൂഫ്, ഫയര്‍ പ്രൂഫ്, വാട്ടര്‍ പ്രൂഫ് എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മികച്ച റേഞ്ചിനൊപ്പം മികച്ച സുരക്ഷയും ഇതുവഴി ലഭിക്കുന്നു. ശക്തമായ 2.5 kW പീക്ക് മോട്ടോര്‍ ആണ് വേഗ് S60 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചാലകശക്തി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.

ചാര്‍ജിംഗ് സ്പീഡ് ആണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ശ്രദ്ധേയമായ സവിശേഷതകളില്‍ ഒന്ന്. ഫാസ്റ്റ് ചാര്‍ജിംഗിലൂടെ 3kWh ബാറ്ററി 4-5 മണിക്കൂറിനുള്ളില്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതുപോലെ തന്നെ ഇതിന്റെ പീക്ക് പവര്‍ കഴിവുകളും അതിനെ വേറിട്ട് നിര്‍ത്തുന്നു.

#ELECTRIC SCOOTER #vegh-s60
Advertisment