ഡീസൽ കാറുകളോട് വിട പറഞ്ഞ് ആഡംബര വാഹന ബ്രാൻഡായ വോൾവോ

2040-ഓടെ ഒരു പൂർണ വൈദ്യുത കാർ നിർമ്മാതാവാകുക എന്ന ലക്ഷ്യത്തിലേക്ക് വോൾവോ ചുവടുവയ്ക്കുകയാണ്. അഞ്ച് വർഷം മുമ്പ് വരെ യൂറോപ്പിൽ വോൾവോയുടെ ബ്രെഡ് ആൻഡ് ബട്ടർ പവർട്രെയിനായിരുന്നു ഡീസൽ എഞ്ചിനുകൾ.

author-image
ടെക് ഡസ്ക്
New Update
iolhjfdgrh

ആഡംബര വാഹന ബ്രാൻഡായ വോൾവോ അടുത്തിടെയാണ് തങ്ങളുടെ അവസാന ഡീസൽ കാർ തയ്യാറാക്കിയത്. 2040 ഓടെ പൂർണമായും വൈദ്യുതീകരിക്കാനാണ് വോൾവോ ലക്ഷ്യമിടുന്നത്. ഇവി, ഹൈബ്രിഡ് കാറുകൾ ഈ പ്രചാരണത്തിന് നേതൃത്വം നൽകും. കഴിഞ്ഞ സെപ്റ്റംബറിൽ എൻവൈസി ക്ലൈമറ്റ് വീക്കിൽ വോൾവോ ഈ പ്രഖ്യാപനം ലോകത്തെ അറിയിച്ചു.

Advertisment

ബ്രാൻഡ് അതിൻ്റെ അവസാന ഡീസൽ കാറാണ് അടുത്തിടെ നിർമ്മിച്ചത്. ബെൽജിയത്തിലെ ഗെൻ്റിലെ വോൾവോയുടെ പ്ലാൻ്റ് അതിൻ്റെ അവസാന ഡീസൽ കാറായ വി60 നിർമ്മിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്വീഡനിലെ ടോർസ്ലാൻഡയിലുള്ള കമ്പനിയുടെ പ്ലാൻ്റ് അതിൻ്റെ അവസാനത്തെ XC90 ഡീസൽ കാറിൻ്റെ ഉത്പാദനം നടത്തി. ഇതോടെ ഇവിടെയും ഡീസൽ പ്രൊഡക്ഷൻ നിർത്തി.

97 വർഷത്തെ ചരിത്രത്തിൽ വോൾവോ ഒരു സുപ്രധാന നാഴികക്കല്ലാണിത്. ഈ നീക്കത്തിലൂടെ, 2040-ഓടെ ഒരു പൂർണ വൈദ്യുത കാർ നിർമ്മാതാവാകുക എന്ന ലക്ഷ്യത്തിലേക്ക് വോൾവോ ചുവടുവയ്ക്കുകയാണ്. അഞ്ച് വർഷം മുമ്പ് വരെ യൂറോപ്പിൽ വോൾവോയുടെ ബ്രെഡ് ആൻഡ് ബട്ടർ പവർട്രെയിനായിരുന്നു ഡീസൽ എഞ്ചിനുകൾ.

കഴിഞ്ഞ വർഷം, വോൾവോ പൂർണമായും ഇലക്ട്രിക് കാറുകളുടെ വിൽപ്പന 70 ശതമാനം വർധിപ്പിക്കുകയും ആഗോള ഇലക്ട്രിക് വിപണി വിഹിതം 34 ശതമാനം വർധിക്കുകയും ചെയ്‍തിരുന്നു. പ്ലഗ്-ഇൻ ഹൈബ്രിഡ്, മൈൽഡ്-ഹൈബ്രിഡ് മോഡലുകൾ ഉൾപ്പെടെയുള്ള സമ്മിശ്ര പോർട്ട്‌ഫോളിയോ ഉള്ള തങ്ങളുടെ ഭാവി തീർച്ചയായും പൂർണ്ണമായും ഇലക്ട്രിക് ആണെന്ന് വോൾവോ പറയുന്നു.

volvo-cars-stopped-diesel-cars
Advertisment