Advertisment

പുതിയ ഇലക്ട്രിക് മിനിവാൻ വോൾവോ EM90 പുറത്തിറക്കി

ഈ ഇലക്ട്രിക് മിനിവാൻ ഒറ്റ ചാർജിൽ 738 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആകെ മൂന്ന് നിരകളുള്ള ഈ കാറിൽ മുൻ നിരയിലും രണ്ടാം നിരയിലും ആഡംബര ക്യാപ്റ്റൻ സീറ്റുകളാണ് കമ്പനി നൽകിയിരിക്കുന്നത്.

author-image
ടെക് ഡസ്ക്
New Update
kjhiughj

പുതിയ ഇലക്ട്രിക് മിനിവാൻ വോൾവോ EM90 പുറത്തിറക്കി. ഈ പുതിയ ഇലക്ട്രിക് മിനിവാൻ 'റോഡിൽ ഓടുന്ന സ്വീകരണമുറി' പോലെയാണെന്ന് കമ്പനി പറയുന്നു. ഒന്നിലധികം ആഡംബര സവിശേഷതകളും സാങ്കേതികവിദ്യയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതാ ഈ വാഹനത്തിന്‍റെ ചില വിശേഷങ്ങള്‍

Advertisment

വോൾവോ ഇഎം90 അടിസ്ഥാനപരമായി വോൾവോയുടെ മാതൃ കമ്പനിയായ ഗീലിയുടെ ആഡംബര മിനിവാൻ സീക്കർ 009 അടിസ്ഥാനമാക്കിയുള്ളതാണ്. ഗീലി ഒരു പ്രധാന ചൈനീസ് വാഹന നിർമ്മാതാവാണ്, ഇത് ആദ്യം ചൈനീസ് വിപണിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

ഈ ഇലക്ട്രിക് മിനിവാൻ ഒറ്റ ചാർജിൽ 738 കിലോമീറ്റർ റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ആകെ മൂന്ന് നിരകളുള്ള ഈ കാറിൽ മുൻ നിരയിലും രണ്ടാം നിരയിലും ആഡംബര ക്യാപ്റ്റൻ സീറ്റുകളാണ് കമ്പനി നൽകിയിരിക്കുന്നത്. മൂന്നാമത്തെ നിരയടക്കം ആകെ ആറ് പേര്‍ക്ക് ഇതില്‍ സഞ്ചരിക്കാം.

ഈ കാറിൽ ഉപയോഗിച്ചിരിക്കുന്ന ടയറുകളും ഉയർന്ന നിലവാരമുള്ളതും ശബ്‍ദമുണ്ടാക്കാതെ ഓടുന്നതുമാണ്. സഞ്ചരിക്കുമ്പോഴും ഒരു സ്വീകരണമുറിയുടെ പ്രതീതിയാണ് ഈ കാർ നിങ്ങൾക്ക് നൽകുന്നതെന്ന് കമ്പനി പറയുന്നു. എന്നിരുന്നാലും, വോൾവോ EM90 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമോ ഇല്ലയോ എന്നതിനെക്കുറിച്ച് കമ്പനി ഇതുവരെ ഒരു വിവരവും പങ്കിട്ടിട്ടില്ല.

volvo-em90-mini-van
Advertisment