/sathyam/media/media_files/APrdaDUCElyH6mBTozme.jpeg)
ടയറുകളുടെ സവിശേഷതകളിലൊന്ന് അവയുടെ കറുപ്പ് നിറമാണ്. അത് വ്യവസായ നിലവാരമായി മാറിയിരിക്കുന്നു. ആദ്യകാലത്ത് ടയറുകൾക്ക് കറുപ്പ് നിറം ആയിരുന്നില്ല എന്നതാണ് സത്യം. 1895-ൽ ന്യൂമാറ്റിക് റബ്ബർ ടയറുകൾ വ്യാപകമായി ഉപയോഗിച്ചു. പ്രകൃതിദത്തമായി കിട്ടുന്ന റബറിന്റ സ്വാഭാവിക നിറം പാൽ വെള്ളയായതിനാൽ ഈ ടയറുകൾ വെളുത്തതായിരുന്നു.
ആ ടയറുകൾക്കു തേയ്‍മാനം കൂടുതലായിരുന്നു. അതിനാൽ റബറിൽ കാർബൺ ബ്ലാക്ക് ചേർത്തു ടയർ ഉണ്ടാക്കി തുടങ്ങി. അതോടെ അവയ്ക്കു തേയ്‍മാനം കുറഞ്ഞു. കൂടാതെ ചൂടും കുറഞ്ഞു. പക്ഷേ കാര്‍ബണ്‍ കാരണം ടയര്‍ കറുത്തും പോയി. കാര്‍ബണ്‍ ബ്ലാക്ക് എങ്ങിനെയാണ് ടയറിനെ സംരക്ഷിക്കുന്നത് എന്നറിയേണ്ടേ? ടയറിന്റെ പുറംഭാഗം നിര്‍മ്മിക്കുന്നതിനായുള്ള പോളിമറുകളെ ദൃഢീകരിക്കുകയാണ് കാര്‍ബണ്‍ ബ്ലാക്ക് ചെയ്യുന്നത്.
റബ്ബറുമായി മിശ്രിതപ്പെടുന്ന കാര്‍ബണ്‍ ബ്ലാക്ക്, ടയറുകളുടെ കരുത്തും ഈടുനില്‍പും കൂട്ടുന്നു. ടയറിന്റെ പുറംഭാഗം, ബെല്‍റ്റ് ഏരിയ ഉള്‍പ്പെടുന്ന ഭാഗങ്ങളില്‍ ഉടലെടുക്കുന്ന താപത്തെ കാര്‍ബണ്‍ ബ്ലാക്ക് പ്രവഹിപ്പിക്കും. ഇത്തരത്തില്‍ ടയറുകളുടെ കാലയളവ് കാര്‍ബണ്‍ ബ്ലാക്ക് വര്‍ധിപ്പിക്കും. അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ടയറുകളെ കാര്‍ബണ്‍ ബ്ലാക് സംരക്ഷിക്കുന്നു. അങ്ങനെ ടയറുകളുടെ ഗുണമേന്‍മയും നിലനിര്‍ത്തുന്നു.
ടയറുകൾ സാധാരണയായി കറുത്തതാണെങ്കിലും, അവ മറ്റ് നിറങ്ങളിൽ നിർമ്മിക്കാൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ട്. റേസിംഗ് ടയറുകൾ പോലെയുള്ള പ്രത്യേക വിപണികൾക്കുള്ള പ്രത്യേക ടയറുകൾ ഇടയ്ക്കിടെ വെള്ള, നീല അല്ലെങ്കിൽ മറ്റ് നിറങ്ങളിൽ നിർമ്മിക്കുന്നു. ഈ നിറമുള്ള ടയറുകൾ വളരെ സാധാരണമല്ല, മിക്ക ടയറുകൾക്കും കറുപ്പ് ഒരു മാനദണ്ഡമായി തുടരുന്നു. കറുത്ത ടയറിനു മുകളിൽ പല നിറങ്ങളിലുള്ള റബറിന്റെ ചെറിയ ഷീറ്റുകൾ ടയറിന്റെ വശങ്ങളിലായി ഒട്ടിച്ചുചേർത്തും പല നിറത്തിലുള്ള ടയറുകൾ ഉണ്ടാക്കാറുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us