Advertisment

ടിക്ക്ടോക്കിനെ മറികടന്ന് ഇൻസ്റ്റഗ്രാം മുന്നേറ്റം

 2023 ൽ 76.7 കോടി തവണയാണ് ഇൻസ്റ്റാഗ്രാം ആഗോള തലത്തിൽ ഡൗൺലോഡ് ചെയ്യപ്പട്ടതെന്നാണ് കണക്കുകൾ പറയുന്നത്. മുൻവർഷത്തേക്കാൾ 20 ശതമാനത്തിന്റെ വളർച്ചയാണ് ഇതിനുണ്ടായിരിക്കുന്നത്. ടിക് ടോക്ക് ആകട്ടെ 73.3 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടുവെന്നും കണക്കുകൾ കാണിക്കുന്നു.

author-image
ടെക് ഡസ്ക്
Updated On
New Update
utfytry

ടിക്ക്ടോക്കിനെ മറികടന്നാണ് ഇൻസ്റ്റഗ്രാം മുന്നേറ്റം നടത്തിയിരിക്കുന്നത്. 2010ലാണ് ഇൻസ്റ്റഗ്രാം ആഗോള തലത്തിൽ അവതരിപ്പിക്കപ്പെട്ടത്. വൈകാതെ ഇത് യുവാക്കൾക്കിടയിൽ വലിയ സ്വീകാര്യത നേടി. എന്നാൽ വൈകാതെ കടന്നുവന്ന ടിക്ക്ടോക്ക് ഇൻസ്റ്റഗ്രാമിനെ പിന്നോട്ടുവലിച്ചിട്ടുണ്ട്. 2020ൽ ടിക്ടോക്കിനുള്ള മറുപടിയായാണ് ഇൻസ്റ്റഗ്രാം റീൽസ് ആരംഭിച്ചത്. വൈകാതെ റീൽസ് ഹിറ്റാകുകയും ചെയ്തു.

Advertisment

യുഎസിൽ ഇൻസ്റ്റാഗ്രാമിന്റെ സ്വീകാര്യത വർധിപ്പിച്ചത് റീൽസാണെന്ന് പറയാം. 2023 ൽ 76.7 കോടി തവണയാണ് ഇൻസ്റ്റാഗ്രാം ആഗോള തലത്തിൽ ഡൗൺലോഡ് ചെയ്യപ്പട്ടതെന്നാണ് കണക്കുകൾ പറയുന്നത്. മുൻവർഷത്തേക്കാൾ 20 ശതമാനത്തിന്റെ വളർച്ചയാണ് ഇതിനുണ്ടായിരിക്കുന്നത്. ടിക് ടോക്ക് ആകട്ടെ 73.3 കോടി തവണ ഡൗൺലോഡ് ചെയ്യപ്പെട്ടുവെന്നും കണക്കുകൾ കാണിക്കുന്നു.

കണക്കുകൾ അനുസരിച്ച് ടിക് ടോക്കിന്റെ വളർച്ച നാല് ശതമാനം മാത്രമാണ്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ ഏറ്റവും ജനപ്രീതി ടിക്ടോക്കിനായിരുന്നുവെന്നും പുറത്തുവരുന്ന കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. റീൽസ്, ഫോട്ടോഷെയറിങ്, സ്‌റ്റോറീസ് ഉൾപ്പടെയുള്ള ഫീച്ചറുകളാണ് ഇൻസ്റ്റഗ്രാമിനെ ജനപ്രിയമാക്കിയത്. വിപണി വിശകലന സ്ഥാപനമായ സെൻസർ ടവറാണ് ഇതെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.

ടിക്ടോക്കിന് 110 കോടിയ്ക്ക് മുകളിലാണ് സജീവ ഉപഭോക്താക്കളാണുള്ളത്. ദിവസേന 95 മിനിറ്റ് നേരം ടിക്ടോക്ക് ഉപഭോക്താക്കൾ ആപ്പിൽ ചിലവഴിക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ 65 മിനിറ്റ് നേരമാണ് ഉപഭോക്താക്കൾ ചിലവഴിക്കുന്നത്. ടിക്ടോക്കിന്റെ ജനപ്രീതി വലിയൊരു വെല്ലുവിളിയാണെന്ന് നേരത്തെ മെറ്റ മേധാവി മാർക്ക് സക്കർബർഗ് സമ്മതിച്ചിരുന്നു.

worlds-most-downloaded-app
Advertisment