കാര്‍ ഉള്ളപ്പോള്‍ ഡ്രൈവറെ കാത്തിരിക്കണം പിന്നെ ഒന്നും നോക്കിയില്ല കാര്‍ വിറ്റ് ഓട്ടോറിക്ഷ സ്വന്തമാക്കി നടി യശശ്രീ

author-image
ഫിലിം ഡസ്ക്
Updated On
New Update

സ്വന്തമായി വാഹനം ഇല്ലാത്ത സെലിബ്രിറ്റികള്‍ ആരും തന്നെ ഉണ്ടാകാന്‍ ഇടയില്ല. പുതു പുത്തന്‍ വാഹനം വിപണിയില്‍ ഇറങ്ങിയാല്‍ താരങ്ങള്‍ അതും സ്വന്തമാക്കും.

Advertisment

publive-image

എന്നാല്‍ ഇവിടെ മറാത്തി നടിയായ യശശ്രീ തികച്ചും വ്യത്യസ്തമായി ചിന്തിച്ചിരിക്കുകയാണ് .

സ്വന്തം കാര്‍ വിറ്റ് പകരം ഓട്ടോറിക്ഷ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഒരു സുഹൃത്ത് ഡെന്‍മാര്‍ക്കില്‍ നിന്ന് ഇന്ത്യയിലേക്ക് സൈക്കിളില്‍ വന്നതാണ് യശശ്രീയെ ഓട്ടോറിക്ഷ വാങ്ങിക്കാന്‍ പ്രേരിപ്പിച്ചത്. സ്വന്തമായി ഓട്ടോ ഓടിച്ചാണ് യശശ്രീ ഇപ്പോള്‍ പല സ്ഥലങ്ങളിലും പോകുന്നത്.

കാര്‍ ഉള്ളപ്പോള്‍ ഡ്രൈവറെ കാത്തിരിക്കണമായിരുന്നുവെന്നും ഇപ്പോള്‍ ഇഷ്ടമുള്ള സ്ഥലത്തേയ്ക്ക് ആരെയും ആശ്രയിക്കാതെ എളുപ്പത്തില്‍ പോകാനാകുന്നുണ്ടെന്നും യശശ്രീ പറയുന്നു.

Advertisment