അവകാശം (കവിത)

New Update

publive-image

-ഡോ. അജയ് നാരായണൻ

എനിക്കു മുഖമില്ലാതായിരിക്കുന്നു
എനിക്കു സുഖമില്ലാതായിരിക്കുന്നു
എനിക്കൊന്നുമില്ലാതായിരിക്കുന്നു
എന്റെ
കാതെവിടെ
കണ്ണെവിടെ
നാവെവിടെ
കൂട്ടരേ...
ആർത്തലച്ചുറയുന്ന പെണ്ണിന്റെ ശബ്ദവും
ഭ്രാന്തന്റെ പൊട്ടിച്ചിരിയുടെ താളവും
കേൾക്കുവാൻ വയ്യാതായി
ഇരുളും നിഴലും
കിനാവും വെളിച്ചവും
കണ്ണീരും
കാണുവാൻ വയ്യാതായി
കയ്പ്പും ചവർപ്പും
തേൻ കിനിയും കിനാവും
നാവിലറിയാതെയായി!
എന്റെ മുഖമെനിക്ക് നഷ്ടമായ് ദൈവമേ...
പോകാൻ അനുവദിക്കൂ
പട്ടടയിൽ ചാടാൻ അനുവദിക്കൂ
എന്റെ കാലിൽ കിലുങ്ങുന്ന
ചങ്ങലയോടെ
മൃതിയിലേക്ക്
അടർന്നു വീഴാൻ അനുവദിക്കൂ
നിങ്ങളെനിക്കായ്
ഒരുക്കിയ
ഉമിത്തീയിൽ
ഞാൻ
വെന്തെരിഞ്ഞോളാമിനി
മുഖമില്ലാതെ
കരിഞ്ഞു തീരാമിനി
എന്റെ തമ്പ്രാക്കളെ
എന്റെ ദൈവങ്ങളേ
എന്റെ...
എന്റെ...

Advertisment
cultural
Advertisment