കടക്കെണി ഒഴിവാക്കി പണമുണ്ടാക്കാൻ ഇത് ശീലമാക്കൂ..

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

 പുതിയൊരു സാമ്പത്തിക വര്‍ഷം പിറന്നതിലൂടെ എല്ലാവരും സ്വന്തം ജീവിതത്തിൽ
എങ്ങനെയെല്ലാം സാമ്പത്തിക അച്ചടക്കം കൊണ്ടുവരാം എന്നുള്ള ചിന്തയിലാണ്. കടക്കെണി
ഒഴിവാക്കാനും പണം സമ്പാദിക്കാനും സാമ്പത്തിക അച്ചടക്കം ഉണ്ടായേ തീരൂ. എല്ലാവര്‍ക്കും ഇത് അറിയാമെങ്കിലും പലര്‍ക്കും ജീവിതത്തില്‍ അത് ശീലമാക്കി കൊണ്ടുനടക്കാന്‍ സാധിക്കാറില്ല എന്നുള്ളതാണ് സത്യം.

എന്നാല്‍ ദിവസവും പരമാവധി 15 മിനിട്ട് നിങ്ങള്‍ക്ക് മാറ്റിവെക്കാൻ ഉണ്ടങ്കിൽ നിങ്ങളുടെ ജീവിതത്തില്‍ നിന്ന് കടക്കെണി ഒഴിവാകും. ഏറെ നേട്ടം സമ്മാനിക്കുന്ന സമ്പാദ്യമാര്‍ഗങ്ങളെ കുറിച്ച് ചിന്തിക്കും മുമ്പേ, നിങ്ങളുടെ നിലവിലെ വരുമാനത്തിനുള്ളിൽ നിന്നുക്കൊണ്ട് തന്നെ സമ്പാദ്യത്തിനായി കൂടുതല്‍ തുക കണ്ടെത്താന്‍ സഹായിക്കുന്ന ഒരു മാര്‍ഗമുണ്ട്.

അതിനായി പുതിയൊരു ശീലം തുടങ്ങണം, മറ്റൊന്നുമല്ല കണക്കെഴുത്ത്.
കണക്കെഴുതുന്നത് എല്ലാവർക്കും പരിചയമുള്ള കാര്യം തന്നെ ആണ്. പക്ഷെ
അധികമാർക്കും ഇല്ലാത്ത ഒരു കാര്യം കൂടിയാണ് കണക്കെഴുത്ത്. എന്നാൽ ഇന്ന് തന്നെ ഈ ശീലം
പതിവാക്കി നോക്കിയാൽ മനസ്സിലാകും ഈ വിദ്യ എത്രത്തോളം ഫലപ്രദം ആണെന്ന്.
ഒപ്പം കടം താനെ ഒഴിവായി പോകുകയും ചെയ്യും.

ഇതിനായി ആദ്യം ചെയ്യേണ്ടത് ഓരോ ചിലവുകളുടെയും ബിൽ സൂക്ഷിക്കുക
എന്നതാണ്. ബിൽ കിട്ടിയില്ല എന്നൊരു സന്ദർഭം വന്നാൽ ഒരു പേപ്പർ കഷ്ണത്തിലോ
ഫോണിലോ കുറിച്ചു വെക്കുക. ഈ ബില്ലുകളൊക്കെ സൂക്ഷിച്ച് വെച്ച് രാത്രി ഉറങ്ങുന്നതിന്
മുൻപായി എല്ലാം എവിടെ എങ്കിലും കുറിച്ചു വെക്കുക.

പിന്നീട് അതിൽ നിന്നും എല്ലാ ദിവസത്തെയും കണക്കുമായി താരതമ്യം ചെയ്യ്ത് നോക്കുക.
നിങ്ങളെഴുതിയ കണക്കിനെ സ്വയം ഒന്ന് വിലയിരുത്താൻ ശ്രദ്ധിക്കുക. അപ്പോൾ
ആവശ്യത്തിന് ചിലവാക്കിയതും അത്യാവശ്യത്തിന് ചിലവാക്കിയതും അനാവശ്യത്തിന്
ചിലവാക്കിയതുമെല്ലാം കണ്ടെത്താനാകും.

ഇതിലൂടെ അനാവശ്യ ചിലവുകൾ ഒഴിവാക്കാനും സാധിക്കും.
ആവശ്യത്തിന് ചിലവാക്കിയ പണം പിന്നെ ചെയ്താൽ മതിയാവുന്നതാണേൽ
അത് പിന്നീടത്തേക്ക് മാറ്റുന്നതാണ് നല്ലത്. ഇങ്ങനെ എല്ലാം ചെയ്യുന്നതിലൂടെ വരവ് ചിലവിനെ
കൂട്ടിമുട്ടിക്കാനും സാമ്പത്തിക അച്ചടക്കം കൈവരിക്കാനുമാകും.

നിങ്ങൾ ദൈന്യം ദിനം ചെയ്യുന്ന പ്രവർത്തികളുടെ കൂട്ടത്തിൽ ഈ ശീലവും കൂടി
കൂട്ടിച്ചേർക്കുക. പെട്ടെന്ന് നിങ്ങളുടെ ജോലി നഷ്ടപെട്ടാലോ കൂടുതൽ പണത്തിന്
അത്യാവശ്യം വന്നാലോ ഇനി കടം മേടിക്കേണ്ടതായോ, പണം ഇല്ലാതെ
ബുദ്ധിമുട്ടനുഭവിക്കേണ്ടതായോ വരില്ല.

നിങ്ങൾ ചിലവാക്കുന്ന ഓരോ പൈസക്കും കണക്ക് സൂക്ഷിക്കൂന്നതിലൂടെ നിങ്ങൾ പണം അനാവശ്യമായി ചിലവാക്കുന്ന ശീലം മാറി പണം സൂക്ഷിച്ചു ഉപയോഗിക്കുന്ന ഒരു ശീലത്തിലേക്ക് മാറാനാകുന്നതാണ്.

business tips
Advertisment