റോയി കാരക്കാട്ട് കപ്പൂച്ചിനച്ചന് നവസംവിധായക പുരസ്‌കാരം നല്കി

New Update

publive-image

ചേര്‍പ്പുങ്കല്‍: ചേര്‍പ്പുങ്കല്‍ ബി വി എം കോളേജിലെ സിനിമ പഠന വിഭാഗം 'കാറ്റിനരികെ' എന്ന ചലച്ചിത്രം സംവിധാനം ചെയ്ത റോയി കാരക്കാട്ട് കപ്പൂച്ചിനച്ചനെ നവസംവിധായക പുരസ്‌കാരം നല്കി ആദരിച്ചു. കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡില്‍ പ്രത്യേക ജൂറി പുരസ്‌കാരം അച്ചന് ലഭിച്ചിരുന്നു.

Advertisment

ഒറ്റപെട്ടുപോകുന്നവരുടെ അതിജീവനത്തിനു ശക്തി പകരുന്നതാണ് പ്രസ്തുത സിനിമയെന്ന് കോളേജ് പ്രിന്‍സിപ്പല്‍ റവ ഡോ.ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി പറഞ്ഞു.തുടർന്ന് പുരസ്‌കാരം സമ്മാനിച്ചു.

സിനിമ പഠന വിഭാഗം മേധാവി ശ്രീമതി നെബി അഗസ്റ്റിന്‍, റവ.ഫാ.ജോസഫ് മുണ്ടയ്ക്കല്‍ റവ.ഡോ. ജോര്‍ജ് അമ്പഴത്തുങ്കല്‍, റവ.ഫാ.ജോസ് തറപ്പേല്‍,ഡോ.പി.ജെ സെബാസ്റ്റ്യൻ ,ശ്രീ ജെയ്സൺ മുത്തനാട്ട് എന്നിവര്‍ ആശംസ നേർന്നു. 'കാറ്റിനരികെ' എന്ന ചലച്ചിത്രത്തിനു തിരക്കഥയെഴുതിയ സ്മിറിന്‍ സെബാസ്റ്റിനെയും സിനിമയുടെ വി.എഫ്.എക്‌സ് സൂപ്പര്‍വൈസറായിരുന്ന ആനന്ദ് ദാമോദറിനെയും അഭിനന്ദിച്ചു.

ഇവര്‍ രണ്ടുപേരും ചേർപ്പുങ്കൽ ബി വി എം കോളേജിലെ സിനിമ പഠന വിഭാഗത്തിലെ അദ്ധ്യാപകരാണ്. വിദ്ധ്യാർത്ഥികളും അദ്ധ്യാപകരും ചർച്ചയിൽ പങ്കെടുത്തു റവ.ഫാ.റോയികാരക്കാട്ട് കപ്പുച്ചിന്‍ നന്ദി പ്രകാശിപ്പിച്ചു .

Advertisment