/sathyam/media/post_attachments/0W5eDKqhQITEuKqTK3dB.jpg)
ഉഴവൂർ: 2019- 20-21 വർഷങ്ങളിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ രാമപുരം സബ് ജില്ലയിലെ മികച്ച യു.പി.സ്കൂളിനുള്ള അവാർഡ് ഉഴവൂർ സെൻ്റ ജോവാനാസ് യു.പി.സ്കൂളിന് ലഭിച്ചു.
രാമപുരം സബ് ജില്ലയിൽ ഏറ്റവും കുടുതൽ എല്‍എസ്എസ്/യുഎസ്എസ് സ്കോളർഷിപ്പുകൾ ലഭിച്ച സ്കൂൾ കുടുതൽ ഇൻസ്പെയർ അവാർഡുകൾ, സബ് ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് നേടിയ സ്കൂൾ, കായിക മേളയിലും കലാമേളയിലും ശാസ്ത്രമേളയിലും സബ് ജില്ലാ ചാമ്പ്യൻഷിപ്പ് സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂൾ, കുട്ടികൾ സ്വന്തമായി നടത്തിയ നെൽകൃഷി പച്ചക്കറി തോട്ടം തുടങ്ങി എല്ലാ മേഖലകളിലും മികച്ച പ്രകടനമാണ് സ്കൂൾ നടത്തിയത്.
ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് മനേജർ സി. ജ്യോതി, ഹെഡ്മിസ്ട്രസ് സി.പ്രദീപ, പി.ടി.എ പ്രസിഡൻ്റ് വിനോദ് പുളിക്കനിരപ്പേൽ, എം.പി.ടി.എ പ്രസിഡൻ്റ് ജെസ്സി സിബി സ്റ്റാഫ് സെക്രട്ടറി ആൻ മേരി ബ്ലെസൻ, പി.ടി.എ എസ്ക്യൂട്ടിവ് അംഗങ്ങളയ ജോബി വിരുത്തിയിൽ, റിജേഷ് കൂറാനാൽ, ഷിബു ജോസഫ്, ജിനോ കെ.കെ., സ്റ്റിനു സ്റ്റിഫൻ, ബൈജു ജോൺ, ബിന്ദു ബിജു, ബീന റെജി, സന്ധ്യ രാജേഷ്, ദീപശ്യാംകുമാർ, സിനി ജോബി, അനീന ജോബി എന്നിവരാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us