സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷിക്കാരനായ ഉദ്യോഗസ്ഥനുള്ള അവാർഡ് തോലനൂർ ഗവ ഹൈസ്കൂൾ അധ്യാപകൻ അജേഷിന്

New Update

publive-image

Advertisment

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ 2019-20 ലെ മികച്ച സർക്കാർ ഉദ്യോഗസ്ഥർക്കുള്ള അവാർഡ് ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ പ്രഖ്യാപിച്ചു. കേൾവി പരിമിതരുടെ വിഭാഗത്തിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള അവാർഡാണ് തോലനൂർ ഗവ.ഹൈസ്കൂൾ അധ്യാപകനായ കെ.എ അജേഷിനെ തേടിയെത്തിയത്.

സാമൂഹ്യ പ്രവർത്തകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, പരിസ്ഥിതി പ്രവർത്തകൻ, ഗ്രന്ഥശാല പ്രവർത്തകൻ തുടങ്ങി വിശേഷണങ്ങൾ ഏറെയുള്ള പ്രതിഭയാണ് കോട്ടായി സ്വദേശിയായ കെ എ അജേഷ്. ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഐ ടി വിഭാഗം തലവൻ, അപ്പുണ്ണി ഏട്ടൻ വായനശാല സ്ഥാപകൻ, ഹരിതസേന പാലക്കാട് വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ, ദക്ഷിണേന്ത്യയിലെ വൃക്ഷതൈ നടീൽ കൂട്ടായ്മയിലെ അംഗം, മങ്കര നേച്ചർ ക്ലബ് മെമ്പർ തുടങ്ങിയ ചുമതലകൾ വഹിച്ചു വരുന്നു.

ഏറ്റെടുക്കുന്ന ഏത് ഉത്തരവാദിത്വവും അതിന്റെ പൂർണ്ണതയിലെത്തിക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്ന അജേഷ് മാഷ്, അടുത്തറിയാവുന്നവർക്കെല്ലാം ഒരത്ഭുതമാണ്. ആത്മാർത്ഥതയും അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവുമുള്ള അജേഷിന് പുരസ്ക്കാരം ലഭിച്ചതിൽ സന്തോഷത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും.

ആത്മ സമർപ്പണം കൈമുതലായുള്ള അജേഷിന്‌ മനക്കരുത്തിന്റെ അതിജീവനമായും അർഹതയ്ക്കുള്ള അംഗീകാരമായും ഈ ആദരത്തെ കാണുന്നു.

palakkad news
Advertisment