പ്രമേഹരോഗ ദിനത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍
Saturday, November 16, 2019

റിയാദ് : ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുകയും ഭക്ഷണ നിയന്ത്രണവും സ്‌ഥിര മായ വ്യായാമങ്ങളും ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്‌താൽ ഒരു പരിധി വരെ പ്രമേഹരോഗം തടയാൻ കഴിയുമെന്ന് ഡോ. ഷാനവാസ് അക്ബർ സദസ്യരെ ഓർമി പ്പിച്ചു. ലോക പ്രമേഹരോഗ ദിനത്തിൽ റിയാദ് കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്മി റ്റിയും ന്യൂ സഫ മക്ക പോളിക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച ബോധവൽ ക്കരണ ക്ലാസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമേഹരോഗവും പ്രതി രോധവും എന്നതായിരുന്നു വിഷയം.

ന്യൂ സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പ്രമേഹരോഗ ബോധവൽക്കരണ ക്ലാസ്സിൽ ഡോ. ഷാനവാസ് അക്ബർ സംസാരിക്കുന്നു.

കുടുംബത്തെ പ്രമേഹരോഗത്തിൽ നിന്നും സംരക്ഷിക്കുക എന്നതാണ് ഈ വർഷത്തെ പ്രമേഹദിന സന്ദേശം. കുടുംബത്തിലുള്ളവരുടെ രോഗസാധ്യത മുൻകൂട്ടി കണ്ടെത്തു കയും അവർക്ക് ഭക്ഷണക്രമം, ജീവിത ശൈലിമാറ്റങ്ങളും വരുത്തേണ്ടത് കുടുംബാംഗ ങ്ങളുടെ പിന്തുണയിലൂടെയാണെന്നും ഡോക്ടർ അറിയിച്ചു.

പുകവലി, മദ്യപാനം, ഉറക്കക്കുറവ്, ടെൻഷൻ എന്നീ ജീവിതെശൈലീമാറ്റങ്ങൾ പ്രമേഹരോഗ സാധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. പ്രമേഹന്‍ രോഗങ്ങളുമായി ബന്ധപ്പെട്ട സദസ്യരുടെ സംശയങ്ങൾക്ക് ഡോക്ടർ മറുപടി പറഞ്ഞു. ന്യൂ സഫ മക്ക ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മുനീർ വാഴക്കാട് അധ്യക്ഷത വഹിച്ചു. ഉസ്മാൻ അലി പാലത്തിങ്കൽ, വി.എം.അഷറഫ്, ഷൗക്കത്ത് കടമ്പോട്ട് എന്നിവർ ആശംസകൾ നേർന്നു.

അഷ്‌റഫ് കൽപകഞ്ചേരി, യൂനുസ് സലിം കൈതക്കോടൻ, യൂനുസ് സലിം താഴേക്കോട്, ഷാഫി ചിറ്റത്തുപാറ, ഷെരീഫ് അരീക്കോട്, സിദ്ധീഖ് കോനാരി, ഇഖ്ബാൽ തിരൂർ, കുഞ്ഞിമുഹമ്മദ് കാടാമ്പുഴ, റഫീഖ് പന്നിയങ്കര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. അസീസ് വെങ്കിട്ട സ്വാഗതവും അഷ്‌റഫ് മോയൻ നന്ദിയും പറഞ്ഞു.

×