ജിദ്ദ: വിശുദ്ധ ഉംറ നിർവ്വഹിക്കാനെത്തിയ തമിഴ്നാട് മുസ്ലിം ലീഗ് നേതാവും രാമനാഥപുരം മണ്ഡലത്തിൽ നിന്നുള്ള എം.പി യുമായ നവാസ് ഗനിയെ ബാഗ്ദാദിയ്യ ഈസ്റ്റ് കെഎംസിസി ആദരിച്ചു. കഴിഞ്ഞ പാര്ലമെന്റ് തെരെഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന രാമനാഥപുരം മണ്ഡലത്തിൽ നിന്നും ബി.ജെ.പി. സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പാർലമെന്റിൽ എത്തിയത്.
/sathyam/media/post_attachments/e9V7DqMjAY5RSTeRKlkA.jpg)
ജിദ്ദ കെഎംസിസി ഓഫിസിൽ വെച്ച് നടന്ന പരിപാടിയിൽ പ്രസിഡ ന്റ് നാണി ഇസ്ഹാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി റഫീഖ് കൂളത്ത് എന്നിവർ ചേർന്ന് ഷാൾ അണിയിച്ചു. ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് പുകയൂർ, ഷംസീർ ചെട്ടിപ്പടി, ഖാലിദ് പാളയാട്ട് , അബു കട്ടുപ്പാറ, അൻവർ സാദത് തുടങ്ങിയർ സംബന്ധിച്ചു.
ഫോട്ടോ: ഉംറ നിർവഹിക്കാൻ എത്തിയ തമിഴ്നാട് മുസ്ലിം ലീഗ് നേതാവ് നവാസ് ഗനി എം.പി യെ ജിദ്ദ കെഎംസിസി ഓഫിസിൽ വെച്ച് ബാഗ്ദാദിയ്യ ഈസ്ററ് കെഎംസിസി ഭാരവാഹികൾ ഷാൾ അണിയിക്കുന്നു