‘ഗ്ലോബല്‍ ഇന്നൊവേഷന്‍ ഫണ്ട് ഓഫ് ഫണ്ടു’മായി ആക്‌സിസ് മ്യൂച്വല്‍ ഫണ്ട്

New Update

publive-image

കൊച്ചി: ആഗോള തലത്തില്‍ കമ്പനികളില്‍ നിക്ഷേപിച്ചു മൂലധന നേട്ടം സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായി ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് ‘ആക്‌സിസ് ഗ്ലോബല്‍ ഇന്നൊവേഷന്‍ ഫണ്ട് ഓഫ് ഫണ്ട്’ അവതരിപ്പിച്ചു. ഷ്രോഡര്‍ ഇന്റര്‍നാഷണല്‍ സെലക്ഷന്‍ ഫണ്ട് ഗ്ലോബല്‍ ഡിസ്‌റപ്ഷനിലാവും ഈ ഓപണ്‍ എന്‍ഡഡ് പദ്ധതി നിക്ഷേിക്കുക.

Advertisment

ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ആഗോള തലത്തില്‍ വൈവിധ്യവല്‍ക്കരിച്ച ഓഹരി നിക്ഷേപം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. മെയ് 10 മുതല്‍ 21 വരെ നടത്തുന്ന പുതിയ ഫണ്ട് ഓഫര്‍ വേളയില്‍ കുറഞ്ഞത് 5000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.

പുതുമയുള്ള പദ്ധതികള്‍ വിജയകരമായി അവതരിപ്പിക്കുന്നതില്‍ ആക്‌സിസ് എഎംസി മുന്നിലാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടറും സിഇഒയുമായ ചന്ദ്രേഷ് കുമാര്‍ നിഗം ചൂണ്ടിക്കാട്ടി.

kochi news
Advertisment