/sathyam/media/post_attachments/sNTlzkgHLxEwKpuvUDqM.jpg)
കൊച്ചി: രാജ്യത്തെ അതിവേഗം വളരുന്ന ഫണ്ട് ഹൗസുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ടിന്‍റെ പുതിയ ഓപ്പണ്‍ എന്‍ഡ് ഡെറ്റ് ഫണ്ട് 'ആക്സിസ് ഫ്ളോട്ടര്‍ ഫണ്ട്' ഇഷ്യു പ്രഖ്യാപിച്ചു. ഇഷ്യു ജൂലൈ12-ന് ആരംഭിച്ചു. കുറഞ്ഞ നിക്ഷേപം 5000 രൂപയാണ്. ആദിത്യ പഗരിയയാണ് ഫണ്ട് മാനേജര്‍.
മുഖ്യമായും ഫ്ളോട്ടിംഗ് റേറ്റ് ഇന്‍സ്ട്രമെന്‍റ്സില്‍ നിക്ഷേപിക്കുന്ന ഈ ഫണ്ട് ഹൃസ്വകാല നിക്ഷേപകര്‍ക്ക് ഫലപ്രദമായ നിക്ഷേപ പരിഹാരം വാഗ്ദാനം ചെയ്യുന്നു. ഫണ്ടിന്‍റെ 80 ശതമാനവും ട്രിപ്പിള്‍ എ/എ1 ഇന്‍സ്ട്രമെന്‍റ്സിലും 20 ശതമാനം ഡബിള്‍ എ ഇന്‍സ്ട്രമെന്‍റ്സിലുമാണ് നിക്ഷേപം നടത്തുക. ഇവയുടെ ശരാശരി മച്യൂരിറ്റി കാലയളവ് 6-18 മാസമായിരിക്കും.
പലിശ വര്‍ധിക്കുവാന്‍ സാധ്യതയുള്ള ഇപ്പോഴത്തെ സാഹചര്യത്തില്‍, അതിനു മുമ്പേ നിക്ഷേപകര്‍ക്കു സമ്പത്തു നേടുന്നതിനുള്ള അവസരമാണ് പുതിയ ഉത്പന്നത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഈ ഫണ്ട് അവതരിപ്പിച്ചുകൊണ്ട് ആക്സിസ് എഎംസി എംഡിയും സിഇഒയുമായ ചന്ദ്രേഷ് നിഗം പറഞ്ഞു.