അയോധ്യ ക്ഷേത്ര ശിലാസ്ഥാപനം; ന്യൂയോര്‍ക്കില്‍ ഒരേ സമയം ആഹ്ലാദപ്രകടനവും പ്രതിഷേധവും

New Update

ന്യൂയോര്‍ക്ക് : അയോധ്യയില്‍ റാം ടെംപിള്‍ ശിലാസ്ഥാപനം നടത്തിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഓഗസ്റ്റ് 5ന് ടൈം സ്ക്വയര്‍ ട്രാഫിക്ക് ഐലന്റിന് ചുറ്റും ആയിരത്തിലധികം ഇന്ത്യന്‍ അമേരിക്കന്‍ ഹൈന്ദവര്‍ ഒത്തു ചേര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍, കാലിസ്ഥാന്‍ ഗ്രൂപ്പിലുള്ളവര്‍ ട്രാഫിക്ക് ഐലന്റിന് ചുറ്റും കൂടി നിന്നു പ്രതിഷേധിച്ചു.

Advertisment

publive-image
രണ്ട് എതിര്‍ചേരികളായി കൂടി നിന്നവര്‍ അയോധ്യ ക്ഷേത്ര നിര്‍മാണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യം വിളിക്കുകയും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി കാണിക്കുകയും ചെയ്തത് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് ഇവരുടെ മധ്യത്തില്‍ ന്യുയോര്‍ക്ക് പോലീസ് നിലയുറപ്പിച്ചു. രാം ജന്മഭൂമി സിലിന്യാസ് സെലിബറേഷന്‍ യുഎസ്എ കമ്മിറ്റിയാണ് ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നല്‍കിയത്. അയോധ്യ ക്ഷേത്രത്തെക്കുറിച്ചും രാമ ഭഗവാനെക്കുറിച്ചും പ്രദര്‍ശിപ്പിച്ച വീഡിയോ ഇസ്ലാമിക് ഗ്രൂപ്പിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഓഫ് ചെയ്തു.

publive-image
ചരിത്ര മുഹൂര്‍ത്തം ആഘോഷിക്കുന്നതിനാണ് ഞങ്ങള്‍ ഇവിടെ കൂടി വന്നതെന്ന് രാമജന്മ ഭൂമി ശിലന്യാസ് കമ്മിറ്റി ചെയര്‍മാന്‍ ജഗദീഷ സുഹാനി പറഞ്ഞു. വീഡിയോ പ്രദര്‍ശിപ്പിക്കുവാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ക്ക് ദുഃഖമില്ലെന്നും ഇതൊരു സന്തോഷ മുഹൂര്‍ത്തമാണെന്നും ജഗദീഷ പറഞ്ഞു. ഇതേസമയം ഇസ്ലാമിക് കമ്മിറ്റി ബാബറിനെ ആദരിക്കുന്ന മോസ്ക്കിന്റെ വിഡിയോയും പ്രദര്‍ശിപ്പിച്ചിരുന്നു.

ayodhya temple
Advertisment