കേരളത്തില്‍ തരംഗമായ ബ്ലൂംബ്ലൂമിന്‍റെ ബി ക്യാമ്പ്, ‘ഫെസ്റ്റ് ദിസ്കൂള്‍ ഓഫ് ഇന്നൊവേറ്റേഴ്സ് ‘ എന്നീ പാഠ്യപദ്ധതികള്‍ ഇനി കര്‍ണാടകയിലേക്കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, April 7, 2021

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവാത്മകമായ മാറ്റം വരുത്തിയ ബി ക്യാമ്പും ഫെസ്റ്റ് ദി സ്‌കൂള്‍ ഓഫ് ഇന്നൊവേറ്റേഴ്സ് എന്നീ പാഠ്യപദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ണാട സംസ്ഥാനത്തേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കൊട്ടാരത്തില്‍ വെച്ചുനടന്ന ചടങ്ങില്‍ കര്‍ണാടക ഡി.സി.എം ഡോ. അശ്വത് നാരായണും പൂയം തിരുന്നാള്‍ ഗൗരീ പാര്‍വതീ ഭായിയും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.

അഞ്ചുവയസുമുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്ക് അവരുടെ അഭിരുചികള്‍ക്ക് അനുസരിച്ച് പ്രത്യേക പാഠ്യപദ്ധതികള്‍ കണ്ടെത്തി അതാത് മേഖലകളില്‍ അഗ്രഗണ്യരാക്കി മാറ്റിയെടുക്കുന്ന വിദ്യാഭ്യാസ സംവിധാനമാണ് ബ്ലൂംബ്ലൂമിന്റെ ബി ക്യാമ്പും ഫെസ്റ്റ് ദി സ്‌കൂള്‍ ഓഫ് ഇന്നവേറ്റേഴ്സും.

കൊളാബ്രേറ്റീവ് ലേണിങ്ങിന്റെ ലോകത്തിലെ ആദ്യത്തെ യൂനിവേഴ്സിറ്റിയായി കരുതപ്പെടുന്ന ബ്ലൂബ്ലൂം ഡ്രീമേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കേരളം ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഒരു സ്റ്റാര്‍ട്ടപ്പ് സംരഭമാണ്. ഈ പാഠ്യ പദ്ധതിയിലൂടെ നമ്മുടെ കുട്ടികളെ ഭാവിയിലെ മികവുറ്റ, മാറി ചിന്തിക്കുന്ന ശാസ്ത്രജ്ഞരും സംരംഭകരും സാമാജികരും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്ന സാങ്കേതിക വിദഗ്ദരുമാക്കി മാറ്റുകയെന്നതുമാണ് ബ്ലൂംബ്ലൂമിന്റെ ലക്ഷ്യം.

കുട്ടികളെ ക്ലാസ് മുറിയുടെ നാല് ചുവരുകള്‍ക്കുള്ളിലെ ക്ലാസ് മുറികളിലും ടെസ്റ്റ് ബുക്കുകളിലും തളച്ചിടാതെ അവരിലെ സര്‍ഗാത്മകതയും അന്വേഷണാത്മകതയും ഭാവനയും അവരുടെ അഭിരുചിയ്ക്കനുസരിച്ച് വളര്‍ത്തിയെടുക്കുന്നതിനായി ഒരു വര്‍ഷം നീളുന്ന പാഠ്യപദ്ധതിക്കാണ് ബ്ലൂംബ്ലൂം രൂപം നല്‍കിയിരിക്കുന്നത്.

ഇതിനകം തന്നെ ആറായിരത്തോളം കുട്ടികള്‍ അഞ്ഞൂറോളം പാഷനേറ്റായ വിദഗ്ദരുടെ കീഴില്‍ ഈ പാഠ്യ പദ്ധതി സംസ്‌കാരം വിജയകരമായി ഒരു ശീലമാക്കി കഴിഞ്ഞു. കര്‍ണാടക ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ഡോ. സി.എന്‍ അശ്വത് നാരായണ്‍ പ്രതിനിധാനം ചെയ്യുന്ന മല്ലേശ്വരം നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെടുന്ന 50 അര്‍ഹരായ വിദ്യര്‍ഥികള്‍ക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കി അവരെ മുഖ്യ ശ്രേണിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുന്ന പദ്ധതിക്കും ബഹുമാനപ്പെട്ട ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ ഡോ. സി.എന്‍ അശ്വത് നാരായണ്‍ തുടക്കം കുറിച്ചു.

×