വടവന്നൂർ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയും കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റുമായ ബി. ശ്രീകുമാർ വിരമിച്ചു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സിവിൽ സർവീസ് സേവന രംഗത്തും സംഘടനാ രംഗത്തും വിശിഷ്ട സേവനങ്ങളിലൂടെ മാതൃകാ പ്രവർത്തനം കാഴ്ചവെച്ച വടവന്നൂർ ഗ്രാമ പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിയും കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റുമായ ബി. ശ്രീകുമാർ സേവനത്തിൽ നിന്നും വിരമിച്ചു.

പഞ്ചായത്ത് വകുപ്പിൽ രണ്ട് വിഭാഗം സർവ്വീസിന്റെ പേരിലും ഭരണ നേതൃത്വത്തിന്റെ പേരിലും നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾ ഇല്ലാതാക്കുന്നതിലും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് ജീവനക്കാരും ജനങ്ങളും തമ്മിലുള്ള അകലം ഇല്ലാതാക്കിയും സാധാരണക്കാർക്ക് വേഗത്തിൽ സേവനങ്ങൾ നൽകിയുമുള്ള മികച്ച പ്രവർത്തനങ്ങളിലൂടെ സ്വയം മാതൃകയും മററുള്ള വർക്ക്‌ പ്രേരണയുമായി.

സംഘടനാ നേതാവെന്ന നിലയിൽ പഞ്ചായത്ത് ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനും ആനുകൂല്യങ്ങൾങ്ങൾക്ക് വേണ്ടിയും മുന്നിൽ നിന്നും പൊരുതിയ അദ്ദേഹം പഞ്ചായത്ത് വകുപ്പിൽ കഴിഞ്ഞ യു.ഡി. എഫ്. സർക്കാരിന്റെ പുതിയ തസ്തികകൾ ഉൾപ്പെടെ കൂടുതൽ തസ്തികകൾ, കൂടുതൽ സ്ഥാനക്കയറ്റം അനുവദിക്കൽ തുടങ്ങിയ വിജയകരമായ പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിച്ചു.

1999 ഒക്ടോബറിൽ ഫിഷറീസ് ഡയറക്ടറേറ്റിൽ ആയിരുന്നു സർവ്വീസിന്റെ തുടക്കം. ഈ കാലത്ത് എൻ.ജി.ഒ. അസോസിയേഷൻ വികാസ് ഭവൻ ഏരിയ കൺവീനർ ആയി പ്രവർത്തിച്ചു.

2001 ഫെബ്രുവരിയിൽ പാലക്കാട് ജില്ലയിൽ പഞ്ചായത്തു വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു.
അകത്തേതറ പഞ്ചായത്തിൽ ആയിരുന്നു തുടക്കം. 2006 ലെയും 2016ലെയും ഭരണമാറ്റത്തേത്തുടർന്ന് അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു.

2001 മുതൽ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷനിൽ അംഗം. പാലക്കാട് താലൂക്ക് സെക്രട്ടറി, പ്രസിഡൻ്റ്, ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, തുടങ്ങി സംസ്ഥാന പ്രസിഡൻ്റ് പദവിയിലേക്ക് എത്തി.

ക്ലാസ് ഫോർ ജീവനക്കാരുടെ സ്ഥാനക്കയറ്റം, പാലക്കാട്‌ ജില്ലയിലെ പഞ്ചായത്തു വകുപ്പിൽ തമിഴ് ന്യൂനപക്ഷ ക്ലർക്കുമാരുടെ നിയമനം, എന്നീ വിഷയങ്ങളിലെ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു.

പഞ്ചായത്ത് ജീവനക്കാരുടെ മാത്രമല്ല എല്ലാ ജീവനക്കാരുടെയും പൊതു അവകാശ പോരാട്ടങ്ങളുടെ മുൻനിരയിലും ശക്തമായി നില കൊണ്ട് പ്രവർത്തിച്ചു.. അശാസ്ത്രീയമായ അഞ്ചു വകുപ്പു സംയോജനത്തിനെതിരെയും നിരവധിയായ പോരാട്ടങ്ങൾ നടത്തി.

കോവിഡ് കാലത്ത് പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും അനുഭവിക്കേണ്ടി വന്ന വിവേചനത്തിനെതിരെയും, മനുഷ്യാവകാശ ലംഘനത്തിനെതിരെയും സജീവമായ ഇടപെടലുകൾക്ക് വേണ്ടി യുള്ള പ്രവർത്തനങ്ങളിൽ നേതൃത്വം നൽകി.

പഞ്ചായത്ത് വകുപ്പിനെ അഴിമതി വിമുക്തമാക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി പഞ്ചായത്ത് ദിനാഘോഷത്തിലെ അഴിമതികൾക്കെതിരെയും പ്രവർത്തിച്ച അദ്ദേഹത്തിനെതിരെ സഹോദര പ്രസ്ഥാനങ്ങളിലെ ഉന്നതർ പോലും സ്ഥലംമാറ്റിയും മെമ്മോകൾ നൽകിയും പ്രതികാര നടപടികൾ കൈക്കൊണ്ടു.

എന്നിട്ടും തളരാതെ അഴിമതി വിരുദ്ധ പ്രവർത്തനം തുടർന്നു. നാടക പ്രവർത്തകൻ, ഗായകൻ തുടങ്ങി മികച്ച കലാകാരൻ കൂടിയാണ് അദ്ദേഹം. ഭാര്യ: ശ്രീകുമാരി. മകൻ: ജീവൻ.

palakkad news
Advertisment