'ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്' ഒരുങ്ങുന്നു, ശിവകാമിയുടെ ചെറുപ്പമാകാൻ വാമിഖ ഗബ്ബി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആർ എസ് രാജമൗലിയുടെ സംവിധാനത്തിൽ പിറന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബാഹുബലി. ഈ ചിത്രം ഉണ്ടാക്കിയ ഓളം ലോകം മുഴുവന്‍ ഇപ്പോഴും അലയൊലിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച ശിവകാമി. ഇപ്പോഴിതാ ശിവകാമിയുടെ ജീവിതവും സ്‌ക്രീനില്‍ ഒരുങ്ങുകയാണ്.

വെബ്ബ് സീരിസായിട്ടാണ് ശിവകാമിയുടെ ജീവിതം സ്‌ക്രീനിലെത്തുന്നത്. ശിവഗാമിയുടെ കുട്ടിക്കാലവും യൗവ്വനവും അവതരിപ്പിക്കുന്ന സീരീസിൽ മലയാളിക്ക് ഏറെ പരിചിതയായ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള ചിത്രം ഗോദയിൽ ഗുസ്തി താരമായി വന്ന് പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് വാമിഖ.

"ബാഹുബലി: ബിഫോർ ദി ബിഗിനിംഗ്" എന്ന നെറ്റ്ഫ്ലിക്സ് സീരീസ് "ബാഹുബലി: ദി ബിഗിനിംഗ്", "ബാഹുബലി: കൺക്ലൂഷൻ" എന്നിവയുടെ പ്രിക്വൽ ആണ്. ആനന്ദ് നീലകണ്ഠന്റെ "ദി റൈസ് ഓഫ് ശിവകാമിയുടെ" പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്.

ദേവകട്ടയും പ്രവീൺ സറ്ററും ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. രാജമൗലിയും പ്രസാദ് ദേവനിനിയും നെറ്റ്ഫ്ലിസ്ക്സിനൊപ്പം നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. ഒരു മണിക്കൂര്‍ വീതമുള്ള ഒമ്പത് ഭാഗമായാണ് ഒരു സീസണ്‍. രാഹുൽ ബോസ്, അതുൽ കുൽക്കർണി എന്നിവരും പ്രധാന കഥാപത്രങ്ങളായി എത്തുന്നു.

cinema
Advertisment