ഇംഗ്ലീഷിൽ 'ഡൗൺ' ആയവരെ ഉയർത്തിക്കൊണ്ടുവരാൻ സേവനം ചെയ്ത് കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് ശ്രദ്ധേയനായ ബാബ അലക്സാണ്ടർ ഇത്തവണത്തെ ലോക്ക്ഡൗണിലും അതിനൊരു മാറ്റം വരുത്താൻ ഒരുക്കമല്ല. വാട്സാപ്പിലൂടെ സൗജന്യമായി സ്പോക്കൺ ഇംഗ്ലീഷ് പരിശീലിപ്പിക്കുന്ന ഉദ്യമത്തിലാണ് ഈ ലോക്ക്ഡൗൺ കാലത്തും ബാബ അലക്സാണ്ടർ.
ലോക്ക്ഡൗൺ കാലത്തെ അധിക സമയം മിക്കവരും അവരുടെ സ്വന്തം ആവശ്യങ്ങൾക്കും അവരുടെ സ്വന്തം കഴിവുകൾ വികസിപ്പിക്കാനും ചെലവിടുമ്പോൾ മറ്റുള്ളവർക്കുവേണ്ടി ആ സമയം വിട്ടു നൽകുകയാണ് ബാബ അലക്സാണ്ടർ.
പലതരം കളികളിലൂടെയും പസ്സിലുകളിലൂടെയും 50 മണിക്കൂറിനുള്ളിൽ, താല്പര്യമുള്ള ആരെയും, ഇംഗ്ലീഷിൽ സംസാരിക്കാൻ പ്രാപ്തമാക്കുന്ന, ബാബ ഈസി ഇംഗ്ലീഷ് എന്ന ട്രെയിനിംഗ് മൊഡ്യൂൾ വികസിപ്പിച്ച വ്യക്തിയാണ് ബാബ അലക്സാണ്ടർ.
ഗ്രാമർ പഠിപ്പിക്കാതെതന്നെ ലളിതമായ ചില പ്രാക്ടീസുകളിലൂടെ പടിപടിയായി ഇംഗ്ലീഷ് സംസാരത്തിലേക്ക് എത്തിക്കുന്ന ബാബയുടെ ഈ ഇംഗ്ലീഷ് പരിശീലന രീതി ഇതിനോടകം ജനങ്ങളുടെ ഇടയിൽ വലിയ സ്വീകാര്യത നേടിയ ഒന്നാണ്.
"ഭാഷ ഗ്രാമറിന്റെ ഉല്‍പ്പന്നമല്ല. ലോകത്ത് ഗ്രാമര്‍ നിയമങ്ങള്‍ നിര്‍മ്മിച്ചല്ല ഭാഷയുണ്ടായത്. ഒരാളുടെ സംസാരം കേള്‍ക്കുമ്പോള്‍, ഗ്രാമര്‍, അതായത്, ഏതു വാക്ക്, എവിടെ, എങ്ങനെ, ഉപയോഗിക്കണം എന്നത് നാമറിയാതെ പഠിക്കുന്നു. നേറ്റീവ് ഭാഷ ആളുകള്‍ കരഗതമാക്കുന്നത് ഇങ്ങനെയാണ്"
"ഭാഷാ വ്യാകരണം ഒരിക്കലും ഔപചാരികമായോ, അനൗപചാരികമായോ പഠിപ്പിക്കരുത്. എന്തെന്നാല്‍ അത്തരം പഠിപ്പിക്കല്‍ ആശയക്കുഴപ്പവും ബുദ്ധിമുട്ടും പഠിതാവില്‍ സൃഷ്ടിക്കുന്നു. വ്യാകരണ നിയമം പറഞ്ഞ് പഠിപ്പിച്ചാല്‍ പഠിതാവ് വ്യാകരണ നിയമത്തെക്കുകുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും.
തന്‍മൂലം സംസാരിക്കേണ്ട വിഷയത്തില്‍ ശ്രദ്ധിക്കാനോ മറുപടി പറയാനോ ആവാതെ വരുന്നു. ഭാഷാ സംബന്ധമായ കാര്യങ്ങള്‍ (വ്യാകരണ നിയമങ്ങള്‍) സംസാരിക്കുന്നയാളില്‍ നിന്നും, കേള്‍ക്കുന്നയാളിലേക്ക് സ്വഭാവികമായിതന്നെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ഇതിനര്‍ത്ഥം ഭാഷയ്ക്ക് ഗ്രാമര്‍ ഇല്ല എന്നല്ല. ഗ്രാമര്‍ പറഞ്ഞ് പഠിപ്പിക്കുന്നതാണ് പ്രശ്‌നം"
ഇങ്ങനെ പോകുന്നു ഇതിനോടകം ജനങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച അദ്ദേഹത്തിന്റെ ഭാഷാ സംബന്ധമായ ആശയങ്ങൾ.
പ്രാക്ടിക്കൽ ടിപ്സ് ലെസ്സണുകൾ, വൊക്കാബുലറി ചാർട്ട് ലെസ്സണുകൾ, ഇംഗ്ലീഷ് കോൺവെർസേഷൻ വോയിസ് ലെസ്സണുകൾ, പ്രാക്ടിക്കൽ ലെസ്സണുകൾ, കാർട്ടൂൺ അനിമേഷൻ ലസ്സണുകൾ എന്നിങ്ങനെ 5 തരം ലെസ്സണുകളാണ് അദ്ദേഹത്തിന്റെ വാട്സാപ്പ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗൺ കാലത്ത് ഏകദേശം 250 വാട്സാപ്പ് ഗ്രൂപ്പുകളിലായി അമ്പതിനായിരത്തോളം പേർ തൻ്റെ സേവനം പ്രയോജനപ്പെടുത്തിയതായി ബാബ അലക്സാണ്ടർ പറഞ്ഞു.
ഇത്തവണത്തെ ലോക്ക്ഡൗൺ കാലത്ത് ആരംഭിച്ച താലൂക്ക് അടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകളിൽ ഇതിനോടകം തന്നെ നിരവധി ആളുകൾ ചേർന്നു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ദേശീയ സന്നദ്ധ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെന്റ് കൗൺസിൽ (NCDC) മാസ്റ്റർ ട്രെയിനർ കൂടിയായ അദ്ദേഹം ഗ്ലോബൽ ഗുഡ് വിൽ അംബാസിഡർ കൂടിയാണ്.
ഈ പ്രോഗ്രാമിൽ ചേരുന്നതിനുള്ള കൂടുതൽ വിവരങ്ങൾ ഈ ലിങ്കിലുണ്ട്:
കൂടുതൽ വിവരങ്ങൾ NCDC വെബ്സൈറ്റിലുമുണ്ട്: https://ncdconline.org/
Baba Alexander റുടെ FB പേജിലും കൂടുതൽ വിവരങ്ങൾ കൊടുത്തിട്ടുണ്ട്. പേജ് ലിങ്ക്: https://www.facebook.com/babaalexander0