അൽഹസ: ബാബരി മസ്ജിദ് കേസ് വിധിക്കെതിരെ റിവ്യു ഹർജി നൽകാനുള്ള എസ്ഡി പിഐയുടെ തീരുമാനം സ്വാഗതാർഹമാണെന്ന്‍ ഇന്ത്യൻ സോഷ്യൽ ഫോറം അൽഹസ ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു. നിയമ പോരാട്ടത്തോടൊപ്പം ജനാധിപത്യരീതിയി ലുള്ള പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്ന എസ്ഡിപിഐക്ക് ഇന്ത്യൻ സോഷ്യൽ ഫോറം എല്ലാവിധ പിന്തുണയും നൽകുമെന്നും ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.
/sathyam/media/post_attachments/cL5PAuU3RC0xc8QZJnS6.jpg)
ഇന്ന് ഇന്ത്യാ രാജ്യം ഭരിച്ചു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടം ഇതര രാഷ്ട്രീയ പാർട്ടികളെ ഭീഷണിപ്പെടുത്തി കൂടെ നിർത്തി മറ്റു സംസ്ഥാനങ്ങളിലും ഭരണം പിടിച്ചെടു ക്കാനുള്ള നീക്കത്തിനേറ്റ കനത്ത പ്രഹരമാണു മഹാരാഷ്ട്രയിൽ സംഭവി ച്ചതെന്നു യോഗം വിലയിരുത്തി.
യോഗത്തിൽ അൽ ഹസ്സ സോഷ്യൽ ഫോറം ബ്ലോക്ക് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
പുതിയ ഭാരവാഹികൾ: ഷുക്കൂർ മാന്നാർ(പ്രസിഡന്റ്), സുജി വലിയവളപ്പിൽ (ജനറൽ സെക്രട്ടറി), അലി കൊച്ചന്നൂർ (വൈസ് പ്രസിഡന്റ്), ഹാഷിം തൊളിക്കോട് (സെക്രട്ടറി)
മുഹമ്മദ് മൗലവി തിരൂർ , ഫൈസൽ കൊല്ലം എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങൾ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us