Advertisment

ബാബു ചാഴികാടൻ മണ്ഡപം സംരക്ഷിക്കാത്തത് വേദനാജനകം: സജി മഞ്ഞക്കടമ്പിൽ

New Update

publive-image

Advertisment

ഏറ്റുമാനുർ: യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന, ഏറ്റുമാനൂർ തിരഞ്ഞെടുപ്പ് വേളയിൽ ഇടിമിന്നലേറ്റ് അകാലത്തിൽ അന്തരിച്ച പ്രിയപ്പെട്ട ബാബു ചാഴികാടൻ സ്മൃതി മണ്ഡപം കാടുപിടിച്ചു കിടക്കുന്നത് വേദനാജനകമാണെന്ന് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.

publive-image

ബാബു ചാഴികാടൻ ഫൗണ്ടേഷൻ ഈ സ്മൃതിമണ്ഡപം സംരക്ഷിക്കാൻ തയ്യാറല്ലെങ്കിൽ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം സ്മൃതി മണ്ഡപം റൂഫ് ഇട്ട് നവികരിച്ച് സംരക്ഷിക്കാൻ തയ്യാറാണെന്നും വാര്യമുട്ടത്തെ ബാബു ചാഴികാടൻ സ്മൃതി മണ്ഡലത്തിലെ കളകൾ പറിച്ചു നീക്കി യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം പ്രവർത്തകർ നടത്തിയ ശ്രമദാന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

publive-image

യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശ്രമദാനം പരിപാടിക്ക് ജില്ലാ പ്രസിഡൻറ് ഷിജു പാറയിടുക്കിൽ നേതൃത്വം നൽകി. കേരളാ കോൺഗ്രസ് ഏറ്റുമാനൂർ നിയോജക മണ്ഡലം പ്രസിഡണ്ട് , പി.സി. പൈലോ , യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജോമോൻ ഇരിപ്പകാട്ടിൽ, കെപി പോൾ , മൈക്കിൾ ജയിംസ്,ജോൺ ജോസഫ് , സാബു പിടിക്കൽ, പ്രതീഷ് പട്ടിത്താനം, സെബാസ്റ്റ്യൻ ജോസഫ് , അനീഷ് കൊക്കര, ടോമി നരിക്കുഴി , ടിറ്റോ പയ്യനാട്ട്, ബിജോ മാഞ്ഞൂർ , ജയിസൺ എഴു മാതുരുത്ത്, ജോൺസൺ അഗസ്റ്റ്യൻ, ജിത്തു മുളങ്കോത്ത്ര, എന്നിവർ നേതൃത്വം നൽകി.

kottayam news
Advertisment