ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുടുങ്ങി; കുവൈറ്റില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, May 4, 2021

കുവൈറ്റ് സിറ്റി: ഉറക്കത്തിനിടെ തുണി കഴുത്തില്‍ കുരുങ്ങി കുവൈറ്റില്‍ പെണ്‍കുട്ടി മരിച്ചു. സംഭവത്തില്‍ ഫര്‍വാനിയ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അസ്വഭാവികതയില്ലെന്നും ഉറക്കത്തിനിടെ അബദ്ധത്തില്‍ തുണി കഴുത്തില്‍ കുടുങ്ങുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.

×