ദമ്മാം: നെഞ്ചു വേദനയെ തുടർന്ന് തളർന്ന് വീണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ബദറുദ്ധീൻ നാല് മാസത്തെ പോരാട്ടത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അന്ത്യം 2018 നവംബർ അവസാനം ദമ്മാം നാരിയയിലുള്ള ഒരു കമ്പനിയിൽ ജോലിയിലേർപ്പെട്ടി ിക്കെയാണ് ബദറുദീന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ദുലൈ ജനറൽ ആശു ത്രിയിൽ പ്രവേശിപ്പികുകയും നില വഷളായതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകർ നിരന്തരം ആശുപത്രിയി ലെത്തുകയും വിദഗ്ദ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ട് പോകാന്‍ ശ്രമം നടത്തിക്കൊണ്ടിരുന്നെങ്കിലും ഐ.സി.യു വിൽ പ്രവേശിപ്പി ക്കപ്പെട്ട ബദറുദ്ധീന്റെ നില പലപ്പോഴും മോശമായി തുടരുന്നതിനാൽ ഡോക്ടമാർ നിരുത്സാഹപെടുത്തു കയായിരുന്നു. കൂടാതെ ദമ്മാമിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനം ഇല്ലാത്തതും പ്രയാസം സൃഷ്ട്ടിച്ചു
/sathyam/media/post_attachments/jKYVo1PAvwymnp2pmrVj.jpg)
രണ്ടാഴ്ച മുൻപ് ബദറുദ്ധീനെ സെൻട്രൽ ഹോസ്പിറ്റലിൽ എംബസ്സിയുടെ പ്രധിനിധി സന്ദർശിക്കുകയും രോഗിയുടെ ദയനീയാവസ്ഥ ബോധ്യപ്പെട്ട ഉദ്യോഗസ്ഥൻ അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തിരുന്നു. അതെ തുടർന്ന് എംബസ്സി വോളന്റിയറും ഇന്ത്യൻ സോഷ്യൽ ഫോറം ജീവകാരുണ്യവിഭാഗം കൺവീനറുമായ സലിം മുഞ്ചക്കലിനെ തുടർനടപടികൾക്കായി ചുമതലപ്പെടുത്തുകയും ചെയ്തു.
ആരോഗ്യനില അതീവ സങ്കീർണമായി തുടരുമ്പോൾ തന്നെ വിദഗ്ധ ചികിത്സക്ക് വിമാനമാർഗം നാട്ടിലെത്തിക്കാൻ ഡോക്ടർമാരും കുറച്ചു ദിവസങ്ങൾക്കു മുൻപ് അനുമതി നൽകി. എന്നാൽ ദമ്മാമിൽ നിന്നും നേരിട്ട് കേരളത്തിലേക്ക് സ്ട്രക്ച്ചർ സൗകര്യ ്തോടു കൂടിയുള്ള വിമാന സർവീസ് ഇല്ലാത്തതും സങ്കീർണമായ ആരോഗ്യസ്ഥിതി പരിഗണിച്ചും എയർ ആംബുലൻസുൾപ്പെടെയുള്ള സാധ്യതകൾ പരിഗണിക്കുകയും നാട്ടിൽ നിന്നുള്ള റസ്ക്യൂ ടീമിനെ വരുത്തി നാട്ടിലെത്തിക്കാനുള്ള ശ്രമം അന്തിമ ഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് മരണം സംഭവിച്ചത്.
/sathyam/media/post_attachments/p5t7g4LkikUllQsb8dX5.jpeg)
ബദറുദ്ദീന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് നിയമ നടപടികൾ പൂർത്തി ാക്കി മയ്യിത്ത് ഇവിടെ തന്നെ മറവു ചെയ്യാനുള്ള നടപടികൾ പൂർത്തിയായതായി ഇന്ത്യൻ സോഷ്യൽ ഫോറം ജീവകാരുണ്യ വിഭാഗം കൺവീനർ സലിം മുഞ്ചക്കൽ അറിയിച്ചു. ഇന്ന് ഉച്ചക്ക് ളുഹർ നാമസ്‌കാരനാനന്തരം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിനടുത്തുള്ള മസ്ജി ദില്‍ മയ്യിത്ത് നമസ്‍കാരം നടക്കും. തുടർന്ന് ഇവിടെ തന്നെ ഖബറടക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതുമുതൽ നിയമ നടപടികൾക്കും മറ്റു പേപ്പർ വർക്കുകൾക്കുമായി ഇബ്രാഹിം ചാവക്കാട്, സോഷ്യൽ ഫോറം റയ്യാൻ ബ്ലോക്ക് പ്രസിഡൻറ് അലി മാങ്ങാട്ടൂർ, ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട്, മുനീബ് പാഴൂർ, മുഹമ്മദലി മണ്ണാർക്കാട്, ഷംസുദ്ദീൻ ചാവക്കാട്, എന്നിവര്‍ രംഗത്ത് ഉണ്ടായിരുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us