വിവിധ സേവനങ്ങള്‍ക്ക് കിഴിവുകള്‍ ! തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് അംഗങ്ങള്‍ക്ക് പ്രിവിലേജ് ബദര്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്ത് ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍; ഹെല്‍ത്ത് കാര്‍ഡ് തികച്ചും സൗജന്യം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 15, 2021

കുവൈറ്റ് സിറ്റി: ആതുരസേവന രംഗത്തെ പ്രമുഖ സ്ഥാപനമായ ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍ തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (TRASK) അംഗങ്ങള്‍ക്ക് പ്രത്യേക പ്രിവിലേജ് ബദര്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്തു.

ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ മെഡിക്കല്‍ സെന്റര്‍ ബ്രാഞ്ച് മാനേജര്‍ അബ്ദുള്‍ റസാഖ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഈ ഹെൽത്ത് കാർഡ് എല്ലാ ട്രാസ്‌ക് അംഗങ്ങൾക്കും തികച്ചും സൗജന്യമായിരിക്കും.

ഈ കാർഡ് ഉപയോഗിച്ച് അംഗങ്ങൾക്ക് ഡോക്ടർ കൺസൾട്ടേഷൻ, എക്‌സ്‌റേ, ലബോറട്ടറി, ഫാർമസി എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വിവിധ കിഴിവുകൾ ലഭിക്കുന്നതായിരിക്കും.

ശ്രീമതി പ്രീമ-മാർക്കറ്റിംഗ് കോർഡിനേറ്റർ, തമർ അബ്ബാസ്-പി‌.ആർ.ഒ ബദർ അൽ സമാ മെഡിക്കൽ സെന്റർ, ട്രാസ്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബാബു പരയിൽ, ഐപ്പ് ലാനച്ചൻ, പ്രതിഭ ഷിബു, സിൽജ ആന്റണി, സീമ ജിജു തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ മികച്ച ആനുകൂല്യങ്ങളാണ് ബദ്ർ അൽ സമാ വാഗ്ദാനം നൽകിയിരിക്കുന്നത്.

×