കുവൈറ്റ് മലയാളികള്‍ക്ക് ആശ്വാസമായി പുതുവര്‍ഷത്തില്‍ കുവൈറ്റ് ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്‍റര്‍ 2 കെഡിക്ക് ഹെല്‍ത്ത് പായ്‌ക്കേജ് പ്രഖ്യാപിച്ചു !   

New Update

publive-image

കുവൈറ്റ്: കുവൈറ്റ് മലയാളികള്‍ക്ക് ആശ്വാസമായി കോവി‍ഡ് കാലത്ത് പുതിയ പുതുവര്‍ഷ ഹെല്‍ത്ത് പായ്‌ക്കേജ്   പ്രഖ്യാപിച്ചിരിക്കുകയാണ്  ബദര്‍ അല്‍ സമ ഗ്രൂപ്പ്. ഡിസംബര്‍ 31 നും ജനുവരി ഒന്നിനും 2 കെഡി മാത്രം ഈടാക്കിയാണ് കുവൈറ്റിലെ പ്രമുഖ മെഡിക്കല്‍ സെന്‍ററായ ബദര്‍ അല്‍ സമയുടെ ഹെല്‍ത്ത് പായ്‌ക്കേജ്.

Advertisment

ഈ രണ്ട് ദിവസങ്ങളിലും പരിശോധനകള്‍ക്കായി എത്തുന്നവര്‍ക്ക് ഷുഗര്‍ ടെസ്റ്റ് (ആര്‍ബിഎസ്), ക്രിയാറ്റിന്‍ (കിഡ്നി പരിശോധന), ടോട്ടല്‍ കൊളസ്ട്രോള്‍, എസ്‌ജിപിറ്റി (ലിവർ ടെസ്റ്റ്), ഫ്രീ ജിപി ഡോക്ടർ കണ്‍സള്‍ട്ടേഷന്‍ ഉള്‍പ്പെടെയാണ് ഹെല്‍ത്ത് പായ്‌ക്കേജ് നല്‍കുന്നത്.

കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യത്തില്‍ പ്രവാസികള്‍ക്ക് ഏറെ പ്രയോജനകരമാണ് സൗജന്യ നിരക്കിലുള്ള ഹെല്‍ത്ത് പായ്‌ക്കേജ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുക്കിംങ്ങ് നമ്പര്‍ - ഫോണ്‍:  60689323

badr al samaa
Advertisment