കോവിഡ് വ്യാപനം ബഹ്‌റൈനില്‍ രണ്ടാഴ്ചത്തേക്ക് പള്ളികള്‍ അടച്ചു.

New Update

മനാമ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍  ബഹ്‌റൈനില്‍ രണ്ടാഴ്ചത്തേക്ക് മസ്ജിദുകളില്‍ നമസ്‌കാരം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ്. ഫെബ്രുവരി 11 മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് പള്ളികളില്‍ വീണ്ടും നിയന്ത്രണം കൊണ്ടുവരാന്‍ അധികൃതര്‍ തീരുമാനമെടുത്തത്.

Advertisment

publive-image

കഴിഞ്ഞ ദിവസം ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞ നാല് പേര്‍ കൂടി മരിച്ചിരുന്നു. 719 പേര്‍ക്കാണ് 24 മണിക്കൂറിനിടെ മാത്രം പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 323 പേര്‍ പ്രവാസികളാണ്. നിലവില്‍ 6036 പേര്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 46 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Advertisment