New Update
/sathyam/media/post_attachments/43GUUjJEGwFeBs5aHfiH.jpg)
മനാമ: ബഹ്‌റൈനില്‍ രണ്ട് എടിഎമ്മുകള്‍ ബോംബ് ഉപയോഗിച്ച് തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം. നാഷണല്‍ ബാങ്കിന്റെ എടിഎമ്മുകളാണ് തകര്‍ക്കാന്‍ ശ്രമിച്ചത്.
Advertisment
കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ജിദാഫ്‌സ്, അല്‍ നയിം എന്നിവിടങ്ങളിലുള്ള രണ്ട് എടിഎമ്മുകളാണ് തീവ്രവാദികള്‍ ബുധനാഴ്ച തകര്‍ക്കാന്‍ ശ്രമിച്ചതെന്നും എന്നാല്‍ ശ്രമം പരാജയപ്പെട്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. നിരവധി പേര്‍ അറസ്റ്റിലായതായാണ് വിവരം. അന്വേഷണം തുടരുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us