Advertisment

ഐ.വൈ.സി.സി വോളി കപ്പ് ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി‌ക്ക്

author-image
ഗള്‍ഫ് ഡസ്ക്
New Update

ബഹ്‌റൈൻ : ഐ.വൈ.സി.സി ബഹ്‌റൈന്റെ ചരിത്രത്തിൽ ആദ്യമായി ഏരിയാ കമ്മറ്റികൾ തമ്മിലുള്ള എവറോളിങ് ട്രോഫി വോളിബോൾ ടൂർണമെന്റ് ഹിദ്ദ്-അറാദ് ഏരിയ കമ്മിറ്റി മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ ഹിദ്ദ്മായി ചേർന്ന് നബി സേലാ സ്പോർട്സ് ക്ലബിൽ സംഘടിപ്പിച്ചു.

Advertisment

publive-image

ഐ.വൈ.വൈ.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം ടൂർണമെന്റിന്റെ ഉൽഘാടനം നിർവഹിച്ചു. ഐ.വൈ.വൈ.സി യിലെ ഒൻപത് ഏരിയ കമ്മറ്റികളുടെ മാറ്റുരച്ച ടൂർണമെന്റിൽ അബ്ദുൽ ഹസീബിന്റെ നേതൃത്വത്തിൽ ടുബ്‌ളി-സൽമാബാദ് ഏരിയ കമ്മറ്റിയും ജെയ്‌സ് ജോയിയുടെ നേതൃത്വത്തിൽ ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയും ഫൈനലിൽ ഏറ്റുമുട്ടി. വാശിയേറിയ മൂന്ന് സെറ്റുകൾ നീണ്ടുനിന്ന മത്സരത്തിൽ ഒന്നിന് എതിരെ രണ്ട് സെറ്റുകൾ നേടികൊണ്ട് ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റി വിജയികളായി.

ബുദൈയ്യ ഏരിയ കമ്മറ്റിയിലെ അനസ് മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഡാനിഷ്ന്റെ നേതൃത്വത്തിൽ മത്സരങ്ങൾ നിയന്ത്രിച്ചു.

publive-image

ഐ ഓ സി ബഹ്‌റൈൻ ജനറൽ സെക്രട്ടിയും ഇന്ത്യൻ സ്കൂൾ വൈസ് ചെർമാനുമായ ജെയഫർ മൈധാനി, മിഡിൽ ഈസ്റ്റ് മെഡിക്കൽ സെൻറർ മാർക്കറ്റിങ്ങ് മാനേജർ പ്രസാദ്, ഐ.വൈ.സി.സി ദേശിയ പ്രസിഡന്റ് ജിതിൻ പരിയാരം തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു.

ഹിദ്ദ്-അറാദ് ഏരിയ കമ്മറ്റിയുടെ പ്രസിഡന്റ് അഖിൽ ഓമനക്കുട്ടൻ ഏരിയ സെക്രട്ടറി രാജേഷ് പന്മന, ദേശിയ ജനറൽ സെക്രട്ടറി ബെൻസി ഗനിയുഡ്, ഏരിയ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

publive-image

Advertisment