ബജാജ് പള്‍സര്‍ 220എഫ് ബി എസ് 6 പതിപ്പിനെ വിപണിയിലെത്തിച്ചു

സത്യം ഡെസ്ക്
Friday, April 3, 2020

ബജാജ് പള്‍സര്‍ 220എഫ് ബി എസ് 6 പതിപ്പിനെ ഇന്ന് വിപണിയിലെത്തിച്ചു. 1.17 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് ഈ വാഹനത്തിനെ അവതരിപ്പിച്ചിരിക്കുന്നത്. 20.1 ബിഎച്ച്പി കരുത്തും 18.5 ന്യൂട്ടണ്‍മീറ്റര്‍ ടോര്‍ക്കും ഉല്പ്പാദിപ്പിക്കുന്ന സിംഗിള്‍ സിലിണ്ടര്‍ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

 

 

നിലവിലെ സെമി ഫെയറിംഗ് ഡിസൈന്‍ ഇപ്പോഴും മാറ്റമില്ലാതെ തന്നെ പിന്തുടരുന്നു. മുന്നില്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പും പിന്നില്‍ എല്‍ഇഡി ടയില്‍ ലാമ്പുമാണ് നല്‍കിയിരിക്കുന്നത്.ആകെ ഈ മോഡലില്‍ വരുത്തിയിരിക്കുന്ന മാറ്റം മുന്നില്‍ വലിയ ബ്രേക്ക് ഡിസ്‌ക് നല്‍കി എന്നുള്ളതാണ്. നേരത്തെ 260 എംഎം ആയിരുന്ന ഫ്രണ്ട് ഡിസ്‌ക് ഇപ്പോള്‍ 280 എംഎം ആക്കിയിട്ടുണ്ട്. ബ്ലാക്ക് ബ്ലൂ, ബ്ലാക്ക് റെഡ് എന്നീ ഡ്യൂവല്‍ ടോണ് നിറങ്ങളിലാണ് ബൈക്ക് ലഭ്യമാകുക.

×