ഇരുചക്രവാഹന നിര്‍മാതാക്കളായ ബജാജ് ബിഎസ് VI നവീകരണത്തോടെ പള്‍സര്‍ 180 അവതരിപ്പിച്ചു. 1.07 ലക്ഷം രൂപയാണ് പള്‍സര്‍ 180യുടെ എക്‌സ്‌ഷോറൂം വില എന്നാണ് റിപ്പോര്‍ട്ട്. ബിഎസ് VI മോഡല്‍ ബ്ലാക്ക് റെഡ് എന്ന ഒരൊറ്റ കളര്‍ ഓപ്ഷനിലാണ് വിപണിയില്‍ എത്തുന്നത്.
/sathyam/media/post_attachments/U5QyLxEInR2Q2C4fRoJY.jpg)
ഇരട്ട ഡിആര്‍എല്ലുകളുള്ള സിംഗിള്‍-പോഡ് ഹെഡ്‌ലാമ്ബും മുന്‍വശത്ത് ഒരു ടിന്‍ഡ് വിസറും ലഭിക്കുന്നു. പുതിയ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ കോക്ക്പിറ്റില്‍ ഇടംപിടിക്കുന്നു. പള്‍സര്‍ 180-ന്റെ സ്‌റ്റൈലിംഗ് പള്‍സര്‍ 150 ട്വിന്‍ ഡിസ്‌ക് വേരിയന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുന്നു. ആവരണങ്ങളുള്ള ഒരു മസ്‌കുലര്‍ ഫ്യുവല്‍ ടാങ്ക്, ഒരു എഞ്ചിന്‍ കൗള്‍, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, രണ്ട്-പീസ് പില്യണ്‍ ഗ്രാപ്പ് റെയില്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
എന്നാല്‍, പള്‍സര്‍ 180 F-ന് സമാനമായിരിക്കും മെക്കാനിക്കല്‍ സവിശേഷതകളും മറ്റ് ഭാഗങ്ങളും . 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന് ലഭിക്കുന്നത്. 8,500 rpm-ല്‍ 16.7 bhp കരുത്തും 6,500 rpm-ല്‍ 14.52 Nm ടോര്‍ക്കും ആണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. എന്‍ജിന്‍ അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യാന്‍ മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ഇരട്ട ഷോക്ക് അബ്‌സോര്‍ബാറുകളും ലഭിക്കുന്നു. ഒരൊറ്റ ചാനല്‍ എബിഎസാണ് ബൈക്കിലുള്ളത്.