ബജാജ് ഡിസ്കവറിന്റെ 110 സിസി, 125 സിസി എൻജിൻ ബൈക്കുകൾ നിരത്തൊഴിയുന്നു 

സത്യം ഡെസ്ക്
Sunday, April 5, 2020
ഇന്ത്യയിലെ കമ്മ്യൂട്ടർ ബൈക്കുകളിൽ മികച്ച ജനപ്രീതി സ്വന്തമാക്കിയ മോഡലുകളായിരുന്നു ബജാജിന്റെ ഡിസ്കവർ. 150 സിസി, 135 സിസി, 125 സിസി, 110 സിസി, 100 സിസി എന്നിങ്ങനെ വ്യത്യസ്ത എൻജിനുകളിലെത്തിയിരുന്ന ബജാജ് ഡിസ്കവറിന്റെ 110 സിസി, 125 സിസി എൻജിൻ ബൈക്കുകൾ നിരത്തൊഴിയുന്നു.

ഡിസ്കവർ 125 സിസി, 110 സിസി മോഡലുകൾ മികച്ച വിൽപ്പന സ്വന്തമാക്കിയിട്ടുള്ള മോഡലുകളാണ്. എന്നാൽ, കമ്മ്യൂട്ടർ ബൈക്കുകളുടെ ഡിമാന്റ് കുറഞ്ഞതും ഇന്ത്യയിലെ വാഹനങ്ങൾ ബിഎസ്-6 നിലവാരത്തിലുള്ള എൻജിനിലേക്ക് മാറുന്നതിന്റെയും ഭാഗമായാണ് ഈ രണ്ട് മോഡലുകളുടേയും ഉത്പാദനം അവസാനിപ്പിച്ചിരിക്കുന്നത്.

ബജാജിന്റെ ബൈക്കുകളിൽ തന്നെ ഏറ്റവും പഴക്കം അവകാശപ്പെടാൻ സാധിക്കുന്ന ശ്രേണിയാണ് ഡിസ്കവർ. 16 വർഷം മുമ്പ് 125 സിസി ബൈക്കിലൂടെയാണ് ഡിസ്കവർ ആദ്യമായി നിരത്തിലെത്തുന്നത്. ഇതിനുപിന്നാലെ 100 സിസി, 135 സിസി, 150 സിസി ഡിസ്കവറുകളും മികച്ച സ്വീകാര്യത സ്വന്തമാക്കിയിട്ടുള്ള മോഡലുകളാണ്.

×