വീട്ടിലെത്തിയ രണ്ട് സ്ത്രീകളുടെ കയ്യിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടത്. കുഞ്ഞ് വെയിലുകൊണ്ട് കരയുകയാണ്. വിശന്നിട്ടാണ് കുഞ്ഞ് കരയുന്നതെന്ന് എനിക്ക് മനസിലായി. വീട്ടിൽ നിന്നും പഴം എടുത്ത് കൊടുത്തു. അത് കഴിച്ചപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി. ചോദിച്ചപ്പോൾ ആ സ്ത്രി കുഞ്ഞിന്റെ അമ്മയാണെന്നാണ് പറഞ്ഞത്. അവരുടെ ചിത്രമെടുത്ത് വച്ചു. അമ്മയല്ലെങ്കിൽ അവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്ന് നടൻ ബാല

New Update

publive-image

ഭിക്ഷാടനത്തിനും മറ്റും പിഞ്ചു കുഞ്ഞുങ്ങളെ ഉപയോഗിക്കുന്ന സംഘത്തിനെതിരെ തുറന്നടിച്ച് നടൻ ബാല. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം തന്റെ അനുഭവം തുറന്നു പറയുന്നത്. ഒപ്പം ഇതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.

Advertisment

‘വീട്ടിലെത്തിയ രണ്ട് സ്ത്രീകളുടെ കയ്യിലാണ് പിഞ്ചു കുഞ്ഞിനെ കണ്ടത്. കുഞ്ഞ് വെയിലുകൊണ്ട് കരയുകയാണ്. വിശന്നിട്ടാണ് കുഞ്ഞ് കരയുന്നതെന്ന് എനിക്ക് മനസിലായി. വീട്ടിൽ നിന്നും പഴം എടുത്ത് െകാടുത്തു. അത് കഴിച്ചപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി. ചോദിച്ചപ്പോൾ ആ സ്ത്രി കുഞ്ഞിന്റെ അമ്മയാണെന്നാണ് പറഞ്ഞത്. അവരുടെ ചിത്രമെടുത്ത് വച്ചു.

അമ്മയല്ലെങ്കിൽ അവർക്ക് എതിരെ നിയമപരമായി നീങ്ങുമെന്നും ബാല പറയുന്നു. കുഞ്ഞുങ്ങളെ 100 രൂപ ദിവസവേതനത്തിന് ഇങ്ങനെ െകാടുത്തു വിടുന്ന സംഭവങ്ങളും അദ്ദേഹം വിഡിയോയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ കണ്ടാൽ പ്രതികരിക്കണമെന്നും കുഞ്ഞുങ്ങളുടെ വിശപ്പ് മാറ്റണമെന്നും അദ്ദേഹം പറയുന്നു. വിഡിയോ കാണാം.

https://www.facebook.com/ActorBalaOfficial/videos/460550535187341/?t=0

Advertisment