ഈ വീഡിയോ ഇതുവരെ ആരെയും കാണിച്ചിട്ടില്ല, ഇതിന് സ്നേഹത്തിന്റെ ഭാഷയുണ്ടെന്ന് ബാല

ഫിലിം ഡസ്ക്
Tuesday, September 17, 2019

കഴിഞ്ഞ ദിവസം സിനിമാ താരം ബാല മകള്‍ അവന്തികയുമായി ഓണം ആഘോഷിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു.

ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്നു. താരം പങ്കുവച്ച വീ‌ഡിയോയില്‍ മകള്‍ അവന്തിക സന്തോഷത്തോടെയല്ല ഉള്ളതെന്നും മറിച്ച്‌ പേടിച്ചാണ് നില്‍ക്കുന്നതെന്നും ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തെത്തി.

ഇതിന് പിന്നാലെ പുതിയ വീ‌‌ഡിയോ ബാല ഫേസ്ബുക്കില്‍ പങ്കുവച്ചു. മകള്‍ക്കൊപ്പം കളിക്കുന്ന ദൃശ്യങ്ങള്‍ ചേ‍ര്‍ത്തുവെച്ചൊരുക്കിയ വിഡിയോ ആണ് പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

‘യഥാര്‍ഥ സത്യം ഇതാ. ഈ വിഡിയോ ഇന്നേ വരെ ഞാന്‍ ആരെയും പുറത്തുകാണിച്ചിട്ടില്ല. ഒരച്ഛനും മകളും തമ്മിലുള്ള സ്നേഹത്തിന്‍റെ ഭാഷയുണ്ട്, അത് മറ്റുള്ളവര്‍ക്ക് മനസിലാകണമെന്നില്ല. എന്‍റെ മകളുടെ സന്തോഷത്തെ പറ്റി ചിന്തിക്കുന്ന ഒരുപാട് നല്ല മനസ്സുകള്‍ ഇവിടെയുള്ളതിനാലാണ് ഞാന്‍ ഈ വിഡിയോ ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്. ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ദൈവത്തോടും, ഞാന്‍ വിശ്വസിക്കുന്ന നിയമത്തോടും എന്‍റെ ആരാധകരോടും സുഹൃത്തുക്കളോടും, നിരുപാധികമായി എന്നെ സ്നേഹിക്കുന്നവര്‍ക്കും നന്ദി പറയുന്നു. ഞാനെന്‍റെ മകളുടെ അച്ഛനാണ്, അവള്‍ എന്നും എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും. നന്ദി നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.

×