Advertisment

ഓണസദ്യക്ക് കായ വറുത്തതിനായി കടയിലേയ്ക്ക് ഓടാന്‍ നില്‍ക്കണ്ട

author-image
സത്യം ഡെസ്ക്
New Update

കായവറുത്തതില്ലാതെ ഒരു ഓണത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല മലയാളിക്ക്. ഏത് പ്രായക്കാര്‍ക്കും എപ്പോഴും ഇഷ്ടപ്പെടുന്ന ഒന്നാണ് കായവറുത്തത്. പച്ചക്കായയാണ് ഇതിന് സാധാരണയായി ഉപയോഗിക്കുന്നത്. തൊലി കളഞ്ഞ കായയാണ് ഇതിനായി ഉപയോഗിക്കുക. ഇനി വീട്ടില്‍ നല്ല സ്വാദിഷ്ഠമായ കായ ചിപ്‌സ് നമുക്ക് തയ്യാറാക്കി നോക്കാം.

Advertisment

publive-image

ചേരുവകള്‍

പച്ചക്കായ

എണ്ണ വറുക്കാന്‍ പാകത്തിന്

ഉപ്പ് പാകത്തിന്

മുളക് പൊടി അരടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി ഒരു നുള്ള്

ഉണ്ടാക്കേണ്ടവിധം

1. പച്ചക്കായ ചെറുതായി അരിയുക. 2. ഒരു ചട്ടിയില്‍ അല്‍പം എണ്ണ ചൂടാക്കുക. എണ്ണ നന്നായി തിളച്ചെന്ന് ഉറപ്പ് വരുത്തണം. 3. പതുക്കെ പതുക്കെയായി കായ തിളച്ച എണ്ണയിലേക്ക് ഇടുക. ഗോള്‍ഡന്‍ നിറമാകുമ്പോള്‍ അത് വാങ്ങിവെക്കണം. 4. ഒരു ചെറിയ പാത്രത്തില്‍ അല്‍പം ഉപ്പ്, മുളക് പൊടി, മഞ്ഞള്‍പ്പൊടി എന്നിവ മിക്‌സ് ചെയ്യുക. 5. ഇത് വറുത്ത് കോരിയ കായയുടെ മുകളിലേക്ക് തൂവുക. 6. നല്ല സ്വാദിഷ്ഠമായ കായ ചിപ്‌സ് റെഡി.

ശ്രദ്ധിക്കേണ്ട കാര്യം

1. വളരെ കനം കുറച്ച് മാത്രമേ കായ അരിയാന്‍ പാടുകയുള്ളൂ. 2. വറുക്കുന്നതിനു മുന്‍പ് എണ്ണ നല്ലതു പോലെ ചൂടായെന്ന് ഉറപ്പ് വരുത്തണം. 3. എണ്ണയിലേക്ക് കായ കഷ്ണങ്ങള്‍ ഇടുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.

bananachips
Advertisment